-3.17 കിലോ ചന്ദനത്തടിയും സ്വർണാഭരണങ്ങളും ഭൂരേഖകളും പിടിച്ചെടുത്തു ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലും കർണാടകയിലെ മറ്റു ഒമ്പതു ജില്ലകളിലുമായി 18 സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫിസുകളിലും അഴിമതി വിരുദ്ധ ബ്യൂറോയുടെ റെയ്ഡ്. റെയ്ഡിൽ ബദാമി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ശിവാനന്ദ് പി. ശരണപ്പയുടെ വസതയില്‍നിന്ന് 3.17 കിലോഗ്രാം ചന്ദനത്തടികളും നോട്ട് എണ്ണുന്ന യന്ത്രവും പിടിച്ചെടുത്തു. ഗദഗ് ഡി.സി ഓഫിസിലെ ബസവകുമാര്‍ എസ്. അന്നിഗെരിയുടെ വസതിയില്‍നിന്ന് അഞ്ചുകിലോ വെള്ളി ആഭരണങ്ങള്‍, 25 ഏക്കര്‍ ഭൂമിയുടെയും 12 റസിഡന്‍ഷ്യല്‍ പ്ലോട്ടുകളുടെയും രേഖകളും കണ്ടെത്തി. ഇയാളുടെ വീട്ടിലെ മാലിന്യം നിക്ഷേപിക്കുന്ന ബിന്നിൽ ഒളിപ്പിച്ച സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വർണത്തിന്‍റെ കണക്ക് വ്യക്തമായിട്ടില്ല. മറ്റ് ഉദ്യോഗസ്ഥരുടെ വസതികളില്‍ നിന്നും സ്വര്‍ണവും പണവും വിലപിടിപ്പുള്ള വസ്ത്രങ്ങളും വെള്ളി ആഭരണങ്ങളും ഉൾപ്പെടെ പിടിച്ചെടുത്തു. 100 ഉദ്യോഗസ്ഥരും 300 ജീവനക്കാരും ഉൾപ്പെട്ട സംഘമാണ് സംസ്ഥാനത്തെ 75 സ്ഥലങ്ങളിലായി ഒരേ സമയം റെയ്ഡ് നടത്തിയത്. സർക്കാർ ഓഫിസുകളിൽ ഉദ്യോഗസ്ഥർ വ്യാപകമായി അഴിമതി നടത്തുന്നുവെന്ന പരാതികളെ തുടർന്നാണ് എ.സി.ബി ഉദ്യോഗസ്ഥർ വ്യാപക റെയ്ഡ് നടത്തിയത്. പരാതിയെ തുടർന്നുള്ള പ്രാഥമിക അന്വേഷണത്തിനുശേഷം അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് റെയ്ഡ്. റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഡീഷനല്‍ കമീഷണര്‍ ജ്ഞാനേന്ദ്രകുമാര്‍, ബി.ഡി.എ ടൗണ്‍ പ്ലാനിങ് ഉദ്യോഗസ്ഥൻ രാകേഷ് കുമാര്‍, യാദ്ഗിര്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ രമേഷ് കന്‍കട്ടെ, ഗൊഖക് കൗജലാഗി ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ബസവരാജ് ശേഖര്‍ റെഡ്ഡി പാട്ടീല്‍, ഗദഗ് ഡി.സി ഓഫിസിലെ ബസവകുമാര്‍ എസ്. അന്നിഗെരി, വിജയപുര നിര്‍മിതികേന്ദ്ര പ്രോജക്ട് മാനേജര്‍ ഗോപിനാഥ് എന്‍. മലാഗി, ബംഗളൂരു ഇന്‍ഡസ്ട്രീസ് ആന്‍ഡ് കോമേഴ്‌സ് അഡീഷനല്‍ ഡയറക്ടര്‍ ബി.കെ. ശിവകുമാര്‍, രാമനഗര അസി. കമീഷണര്‍ മഞ്ജുനാഥ്, സാമൂഹികക്ഷേമവകുപ്പ് ജനറല്‍ മാനേജര്‍ ശ്രീനിവാസ്, ദാവൻഗരെ ഡിസ്ട്രിക്ട് എന്‍വയണ്‍മെന്‍റല്‍ ഓഫിസര്‍ മഹേശ്വരപ്പ, ബദാമി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ശിവാനന്ദ് പി. ശരണപ്പ, റായ്ച്ചൂര്‍ കൃഷ്ണ ഭാഗ്യ ജല നിഗം ലിമിറ്റഡ് അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അശോക് റെഡ്ഡി പാട്ടീല്‍, ദക്ഷിണ കന്നട കെ.പി.ടി.സി.എല്‍ അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ദയ സുന്ദര്‍ രാജു, ഹാവേരി എ.പി.എം.സി ഉദ്യോഗസ്ഥന്‍ കൃഷ്ണന്‍, ഗുണ്ടല്‍പേട്ട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചലുവരാജ്, ദേശീയപാത സബ് ഡിവിഷന്‍ അസി. എന്‍ജിനീയര്‍ ഗിരീഷ്, വിജയനഗര പൊലീസ് ഇന്‍സ്‌പെക്ടര്‍ എച്ച്.എന്‍. ബാലകൃഷ്ണ, ചിക്കമഗളൂരു പി.ഡബ്ല്യു.ഡി. അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഗവിരംഗപ്പ എന്നിവരുടെ വസതികളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടത്തിയത്. ബുധനാഴ്ച പുലർച്ചെ ആരംഭിച്ച റെയ്ഡ് വൈകീട്ടും തുടരുകയാണ്. -സ്വന്തം ലേഖകൻ gold ornaments and other things: റെയ്ഡില്‍ പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളും മറ്റു വസ്തുക്കളും sandel ceased in raid: റെയ്ഡിൽ പിടിച്ചെടുത്ത ചന്ദനത്തടികൾ ornaments in dustbin: സ്വർണാഭരണങ്ങൾ ഒളിപ്പിറ്റ് വേസ്റ്റ് ബിൻ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.