ലൈഫ് കരട് പട്ടിക: 17നുള്ളിൽ നൽകണം

*ഇതുവരെ കിട്ടിയത് 11,196 അപ്പീൽ തിരുവനന്തപുരം: ലൈഫ് കരട് ഗുണഭോക്തൃ പട്ടികയിൽ ആക്ഷേപമുള്ളവർ ജൂൺ 17നുള്ളിൽ ഓൺലൈനായി അറിയിക്കണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. ജൂൺ 10ന് പ്രസിദ്ധീകരിച്ച പട്ടികയിൽ 14ന് ഉച്ചക്ക്​ രണ്ടുവരെ 11,196 അപ്പീൽ ലഭിച്ചു. ഭൂമിയുള്ള ഭവനരഹിതരുടെ 9533 അപ്പീലുകളും ഭൂമിയില്ലാത്ത ഭവനരഹിതരുടെ 1663 അപ്പീലുകളുമാണ് ലഭിച്ചത്. www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്താണ് അപ്പീൽ നൽകേണ്ടത്. അർഹരായവർ ഉൾപ്പെട്ടില്ലെങ്കിലോ ശരിയായ മുൻഗണന ലഭിച്ചില്ലെങ്കിലോ അപ്പീൽ നൽകാം. അനർഹർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ ഒഴിവാക്കാൻ ആക്ഷേപം അറിയിക്കാനും അവസരമുണ്ട്. അവരവരുടെ ലോഗിൻ വഴിയോ അപ്പീൽ കേന്ദ്രങ്ങളിലെ ഹെൽപ് ഡെസ്‌ക് വഴിയോ അപ്പീൽ/ ആക്ഷേപം നൽകാം. പഞ്ചായത്തുകളിലെ അപേക്ഷകർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലേത് നഗരസഭാ സെക്രട്ടറിക്കുമാണ് ഓൺലൈനിൽ അപ്പീൽ നൽകേണ്ടത്. ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് അപ്പീലുകൾ മാറിവന്നിട്ടുണ്ടെങ്കിൽ അവ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൃത്യമായി കൈമാറണമെന്നും മന്ത്രി നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.