സജീവന്‍റെ കസ്റ്റഡി മരണം: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 16ന്

കോഴിക്കോട്: വടകരയിൽ സജീവൻ എന്ന യുവാവ് കസ്​റ്റഡിയിൽ മരിച്ച സംഭവത്തില്‍ പ്രതികളായ ​പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ല സെഷന്‍സ് കോടതി 16ന് വിധി പറയും. വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി വാദം പൂര്‍ത്തിയായശേഷം വിധി പറയാൻ മാറ്റുകയായിരുന്നു. വടകര പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍റെ മരണത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ്, സസ്‌പെന്‍ഷനില്‍ കഴിയുന്ന എ.എസ്.ഐ അരുണ്‍, സി.പി.ഒ ഗിരീഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വിധി പറയുക. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഹൃദയാഘാതത്തിലേക്കു നയിച്ചത് ശാരീരികവും മാനസികവുമായ സമ്മര്‍ദമാണെന്ന് ഡോക്ടറുടെ മൊഴിയിലുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.