ചുമര്‍ശില്‍പം ഉദ്ഘാടനം 15ന്

കോഴിക്കോട്: ചാലപ്പുറം ഗവ. ഗണപത് ബോയ്‌സ് ഹൈസ്‌കൂള്‍ അങ്കണത്തില്‍ തയാറാക്കിയ ചുമര്‍ശില്‍പം 15ന് ഉച്ചക്ക് രണ്ടിന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ സ്ഥാപിക്കപ്പെട്ടതില്‍വെച്ച് ഏറ്റവും വലിയ ചുമര്‍ശില്‍പമാണിത്. വാസ്‌കോഡഗാമയുടെ കപ്പലിറക്കം, സാമൂതിരിയുടെ പടയോട്ടം, സാംസ്‌കാരികാനുഭവമായ രേവതി പട്ടത്താനം, തളിക്ഷേത്രം, ബഷീറിന്‍റെ സാഹിത്യലോകം, സ്കൂളിന്‍റെ സ്ഥാപകൻ ഗണപത്‌റാവു എന്നിങ്ങനെ കോഴിക്കോടിന്‍റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലത്തെ അടയാളപ്പെടുത്തുന്നതാണ് ശില്‍പം. ശില്‍പിയും ചിത്രകാരനുമായ ലിജു പാതിരിയാടും സുഹൃത്തുക്കളും മൂന്നു മാസം കൊണ്ടാണ് ശിൽപം പൂര്‍ത്തിയാക്കിയത്. പ്രധാനാധ്യാപകന്‍ സഞ്ജീവന്‍ കൂവേരി, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ നാസര്‍, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി എം.കെ. സൂര്യനാരായണന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.