രാഷ്ട്ര രക്ഷാസംഗമം 15ന്

കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് എസ്.വൈ.എസ് കോഴിക്കോട് ജില്ല കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട്, ഏലത്തൂർ, കൊയിലാണ്ടി മേഖല കമ്മിറ്റികളും സംയുക്തമായി 15ന് വൈകീട്ട് നാലിന് കാപ്പാട് വെങ്ങളം എം.എസ്.എസ് സ്‌കൂൾ ഗ്രൗണ്ടിൽ രാഷ്ട്ര രക്ഷാസംഗമം സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ്കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷത വഹിക്കും. രാവിലെ എട്ടിന് സമ്മേളനനഗരിയിൽ സ്വാഗതസംഘം ചെയർമാൻ ടി.ടി. മമ്മദ്കോയ വെങ്ങളം പതാക ഉയർത്തും. എളമരം കരീം എം.പി, കെ.എം. ഷാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ജില്ല പ്രസിഡന്റ് സയ്യിദ് ടി.പി.സി. തങ്ങൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കാപ്പാട് ഐനുൽഹുദ വിദ്യാർഥികൾ ദേശഭക്തിഗാനം ആലപിക്കും. പി.കെ.കെ. ബാവ, അഡ്വ. പ്രവീൺകുമാർ, മുസ്തഫ മുണ്ടുപാറ, ഇ.പി. ഇമ്പിച്ചിക്കോയ ടി.ടി. ഇസ്മാഈൽ, ടി.കെ. ചന്ദ്രൻ, നാമദ് പൂക്കാട് എന്നിവർ സംസാരിക്കും. സയ്യിദ് ടി.പി.സി. തങ്ങൾ, നാസർ ഫൈസി കൂടത്തായി, എ.പി.എം. ബാവ ജീറാനി, ശംസീർ കാപ്പാട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.