വെളിച്ചെണ്ണ വിറ്റ് വൃക്കരോഗിക്ക് 1.36 ലക്ഷം രൂപ സമാഹരിച്ചു നൽകി

കൊടുവള്ളി: വൃക്കരോഗിയുടെ ചികിത്സ സഹായ നിധിയിലേക്ക് ഒറ്റക്ക് 1.36 ലക്ഷം രൂപ സമാഹരിച്ച് കൊടുവള്ളി പീടികതൊടുകയിൽ മുസ്തഫ മാതൃകയായി. വൃക്കകൾ തകരാറിലായ കൊടുവള്ളിയിലെ ഓട്ടോ ഡ്രൈവറായിരുന്ന അഷ്റഫിന്റെ ചികിത്സനിധിയിലേക്ക് പണം കണ്ടെത്തുന്നതിനാണ് വെളിച്ചെണ്ണ ചലഞ്ചുമായി മുസ്തഫ ഒറ്റക്ക് ഇറങ്ങുകയായിരുന്നു. കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലുമായി വെളിച്ചെണ്ണ വിൽപന നടത്തിയാണ് മുസ്തഫ 1.36 ലക്ഷം രൂപ സമാഹരിച്ചത്.മാതൃകാപരമായ പ്രവർത്തനം നടത്തിയ മുസ്തഫയെ കൊടുവള്ളി ഗവ.ഹൈസ്കൂൾ 1987 പത്താം ക്ലാസ് സഹപാഠികളുടെ നേതൃത്വത്തിൽ അനുമോദിച്ചു. എൻ.ആർ. ഖാദർ, സി.ടി. ഖാദർ, മജീ, സി.കെ. മജീദ്, അബ്ദുറഹ്മാൻ പറമ്പത്ത് കാവ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.