'എന്റെ കേരളം' പ്രദര്‍ശന വിപണന മേള; പ്രാദേശിക സംഘാടക സമിതിയോഗം 13ന്

-മേളയുടെ അടിസ്ഥാനസൗകര്യം ഒരുക്കുന്നത് കിഫ്ബി കാസർകോട്​: രണ്ടാം പിണറായി വിജയൻ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മേയ് മൂന്ന്​ മുതല്‍ ഒമ്പത്​ വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം ജില്ലതല പ്രദര്‍ശന വിപണന മേളയുടെ ഒരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ചേർന്ന കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. വിവര പൊതുജനസമ്പർക്ക വകുപ്പ് ഒരുക്കുന്ന എന്റെ കേരളം തീം ഏരിയക്കുപുറമെ ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉൾപ്പെടെ 100 വിപണന സ്റ്റാളുകൾ, വിവിധ വകുപ്പുകളുടെ സേവനങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനുള്ള ഇരുപതോളം സ്റ്റാളുകൾ, വിവിധ വകുപ്പുകളുടെ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ പ്രദര്‍ശനം, കാർഷിക പ്രദർശന വിപണനമേള, ടൂറിസം മേള, ശാസ്ത്ര സാ​ങ്കേതിക പ്രദർശനം, കുടുംബശ്രീ ഫുഡ് കോർട്ട് എന്നിവയാണ് പ്രദർശന വിപണന മേളയിൽ ഒരുക്കുന്നത്. മേളയുടെ ഭാഗമായി കലാസാംസ്‌കാരിക പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. മേളയുടെ നടത്തിപ്പിനായി ഏപ്രില്‍ 13ന് വൈകീട്ട് നാലിന് കാഞ്ഞങ്ങാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ പ്രാദേശിക സംഘാടക സമിതി യോഗം ചേരും. ഇ. ചന്ദ്രശേഖരൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി. ബേബി ബാലകൃഷ്ണൻ, മേളയുടെ ജനറൽ കൺവീനർ കൂടിയായ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, നഗരസഭാധ്യക്ഷ കെ.വി. സുജാത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. മണികണ്ഠൻ, ആസൂത്രണ സമിതി അംഗം വി.വി. രമേശൻ തുടങ്ങിയവർ പങ്കെടുക്കും. ഏപ്രില്‍ 20ന് എല്ലാ ജില്ലതല ഉദ്യോഗസ്ഥരുടെയും യോഗം ചേരും. മേളയുടെ പ്രചാരണാര്‍ഥം 19ന് ക്ലീൻ കാസർകോട്​ ദിനം ആചരിക്കും. ഏപ്രില്‍ 19ന് ക്ലീന്‍ കാസര്‍കോട് എന്ന പേരില്‍ തദ്ദേശ സ്ഥാപനങ്ങൾ, ജില്ല ശുചിത്വ മിഷൻ, യൂത്ത് ക്ലബുകൾ എന്നിവയുമായി സഹകരിച്ച് സമ്പൂര്‍ണ ശുചീകരണ പരിപാടി സംഘടിപ്പിക്കും. കിഫ്ബിയാണ് മേളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. കോർ കമ്മിറ്റി യോഗത്തിൽ ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ പരിപാടി വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.