ചങ്ങാതിക്കൂട്ടത്തിന്‍റെ സ്‌നേഹാദരവും പി. ജയചന്ദ്രന്‍ മെഹ്ഫിലും 13ന്

കോഴിക്കോട്: അത്തോളി പഞ്ചായത്തിന് കളിസ്ഥലത്തിനായി 1.11 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയ പ്രവാസിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സാജിദ് കോറോത്തിനെ അത്തോളി ജി.വി.എച്ച്​.എസ്​.എസ്​ പൂർവ വിദ്യാർഥി കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം ആദരിക്കുമെന്ന്​ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 13ന് വൈകീട്ട് അഞ്ചിന്​ തലക്കുളത്തൂര്‍ മിയാമി കണ്‍വെന്‍ഷന്‍ സൻെററില്‍ നടക്കുന്ന ചടങ്ങ് മേയര്‍ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്യും. ബാഡ്മിന്റൺ താരം അപര്‍ണ ബാലന്‍ മുഖ്യതിഥിയാകും. തുടര്‍ന്ന് ജെ.സി ഡാനിയല്‍ പുരസ്‌കാര ജേതാവ് പി. ജയചന്ദ്രനും ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാറും അവതരിപ്പിക്കുന്ന സംഗീത സായാഹ്നം മെഹ്ഫില്‍ ഒരുക്കും. വാര്‍ത്തസമ്മേളനത്തില്‍ ജാഫര്‍ അത്തോളി, ആര്‍.എം.ബിജു, അജീഷ് അത്തോളി, ബൈജു അത്തോളി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.