കൊയിലാണ്ടി: തദ്ദേശീയ ജോലി ചെയ്ത ഒരു വിഭാഗം ജീവനക്കാർക്ക് വേതനം കിട്ടിയില്ലെന്ന് പരാതി. ജില്ല - ബ്ലോക്ക് -പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്ജോലി ചെയ്തവർക്ക് വേതനം നൽകിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.
അതേസമയം പ്രിസൈഡിങ് ഓഫിസർ, ഫസ്റ്റ് ഓഫിസർ എന്നീ മേഖലയിൽ ജോലി ചെയ്ത ഒരു വിഭാഗം ആളുകൾക്ക് ഇലക്ഷൻ ദിവസം തന്നെ വേതനം ബാങ്ക് അക്കൗണ്ടു വഴി വിതരണം ചെയ്തെന്ന് വേതനം ലഭിക്കാത്ത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
മെഷീൻ കമീഷനിങ്, ഇലക്ഷൻ കിറ്റ് നിറയ്ക്കൽ, ഡിസ്ട്രിബ്യൂഷൻ സെന്ററിൽ റിസപ്ഷനിൽ പ്രവർത്തിച്ചവർ, റൂട്ട് ഓഫിസർമാർ, സെക്ടറൽ ഓഫിസർമാർ, കൗണ്ടിങ് ഉദ്യോഗസ്ഥർ ഇലക്ഷൻ ജോലികൾ ഏർപ്പെടുന്നവർക്ക് ക്ലാസ് നടത്തിയ ട്രെയിനർമാർ എന്നിവർക്കാണ് ഇനിയും വേതനം ലഭിക്കാത്തത്.
1500 മുതൽ 4000 വരെയാണ് ഓരോ വിഭാഗത്തിലും ജോലി വരുന്നവർക്ക് പ്രതിഫലമായി ലഭിക്കേണ്ടത്. രണ്ടു ദിവസമാണ് ബന്ധപ്പെട്ട സർക്കാർ ജീവനക്കാർ ഇലക്ഷൻ ജോലിയിൽ ഏർപ്പെട്ടത്. ഒരു വിഭാഗം ആളുകൾക്ക് വേതനം കൃത്യമായി വിതരണം ചെയ്തപ്പോൾ ബാക്കി വിഭാഗം ഉദ്ദ്യോഗസ്ഥരെ പരിഗണിച്ചില്ലെന്നാണ് ആരോപണം.
വേതനമായി ലഭിക്കേണ്ടുന്ന തുക സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തു ഓഫിസുകളിൽ നിന്ന് കൃത്യമായി കണക്ക് കലക്ടറേറ്റിലേക്ക് അയച്ചിട്ടുണ്ടന്നും, ഇലക്ഷൻ ചാർജ് ഉള്ള ഡെപ്യൂട്ടി കലക്ടർ ബന്ധപ്പെട്ട തുക അനുവദിച്ചുകൊണ്ട് ഉത്തരവിറക്കാത്തതാണ് പ്രയാസകരമായമാവുന്നതെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന മറുപടി.
ഫണ്ടില്ലാത്തതാണ് യഥാർഥ കാരണമെന്നും ഫണ്ട് അലോട്ട്മെന്റ് അനുവദിക്കുന്ന ഘട്ടത്തിൽ വേതനം വിതരണം ചെയ്യുമെന്നാണ് ബ്ലോക്ക് തല ഉദ്യോഗസ്ഥർ പറയുന്നത്. ജോലി ചെയ്യുമ്പോൾ ബാങ്ക് അക്കൗണ്ട് പാൻ കാർഡ് എന്നിവ വാങ്ങിയത് കൊണ്ട് അക്കൗണ്ടിലേക്കാണ് പണം എത്തുകയെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ ക്യാമ്പുകളിൽ വെച്ചുതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വേതനം പണമായി നൽകുകയായിരുന്നു പതിവ്. എന്നാൽ, പിന്നീടാണ് ഇത്തരത്തിൽ പരിഷ്കരിച്ചത്. ഊണ് ഉറക്കവും ഒഴിഞ്ഞ് ഇലക്ഷൻ ഡ്യൂട്ടിയിൽ മുഴുകിയ പഞ്ചായത്തിലെ വിവിധ ഉദ്യോഗസ്ഥർക്കും ഇത്തരത്തിൽ വേതനം ലഭിക്കാൻ ബാക്കിയുള്ളത്. ബന്ധപ്പെട്ട വേതനം ഉടൻ വിതരണം ചെയ്യണമെന്നാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.