തിരുവങ്ങൂരിൽ കോൺക്രീറ്റ് ബ്ലോക്കുകൾ പൊട്ടി വീണപ്പോൾ
കൊയിലാണ്ടി: ദേശീയപാതയുടെ പ്രവർത്തി നടക്കുന്ന തിരുവങ്ങൂരിൽ അടിപ്പാതക്ക് വടക്കുവശം(കൊയിലാണ്ടി ഭാഗം) കോൺക്രീറ്റ് ബ്ലോക്കുകൾ മുകളിലേക്ക് കയറ്റുന്നതിനിടെ കയർ പൊട്ടി നിലത്തേക്ക് പതിച്ചു.
തൊട്ടടുത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ആണ് ഒഴിവായത്. തൊട്ടടുത്തു സ്ക്കൂൾ ഉണ്ടെങ്കിലും ക്രിസ്മസ് അവധി ആയതിനാലും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
വെള്ളിയാഴ്ച ആളുകൾ പള്ളിയിൽ പോയി തിരിച്ച് വരുന്നതിന് അൽപം മുമ്പാണ് കുറ്റൻ സ്ലാബ് തകർന്ന് വീണത് ഈ സമയം വാഹനങ്ങളും കുറവായിരുന്നു.
സംഭവം സംബന്ധിച്ച് ദേശീയ പാത അതോറിറ്റിക്കും കേന്ദ്ര മന്ത്രി ഗഡ്കരി ക്ക് നേരിട്ടും പരാതി നൽകുമെന്ന് വടകര എം. പി. ഷാഫി പറമ്പിൽ പറഞ്ഞു.
നേരത്തെ പണിത അണ്ടർപാസ് തിരുവങ്ങൂരിൽ പുതുക്കി പണിയുകയാണ്. അതിനു സമീപത്താണ് സ്ലാബ് സർവിസ് റോഡിലേക്ക് പതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.