കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിനാവശ്യമായ 100 ഏക്കർ ഭൂമി ഉടൻ ഏറ്റെടുക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കുക, വിമാനാപകട അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മലബാർ ഡെവലപ്മൻെറ് ഫോറം (എം.ഡി.എഫ്) ജനുവരി 13, 14, 15 തീയതികളിൽ കോഴിക്കോട്ട് സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 13ന് മേയർ ഡോ. ബീനാ ഫിലിപ് ഉദ്ഘാടനം ചെയ്യും. മലബാറിലെ രാഷ്ട്രീയ -സാമൂഹിക -മത -സാംസ്‌കാരികരംഗത്തെ പ്രമുഖർ സമരത്തിൽ പങ്കെടുക്കും. തുടർന്നും നടപടി സ്വീകരിച്ചില്ലെങ്കിൽ ഫെബ്രുവരി ആദ്യവാരം കരിപ്പൂരിലേക്ക് മാർച്ച് സംഘടിപ്പിക്കും. വർക്കിങ് ചെയർമാൻ എസ്.എ. അബൂബക്കർ, രക്ഷധികാരി ഗുലാം ഹുസൈൻ, ഓർഗനൈസിങ് സെക്രട്ടറി പി.എ. ആസാദ്, ട്രഷറർ വി.പി. സന്തോഷ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.