മാസ്​ക്​ ധരിക്കാത്തതിന്​ 1,279 കേസ്​; 301 വാഹനങ്ങൾ പിടിച്ചെടുത്തു

മാസ്​ക്​ ധരിക്കാത്തതിന്​ 1,279 കേസ്​; 301 വാഹനങ്ങൾ പിടിച്ചെടുത്തു കോഴിക്കോട്:​ മാസ്​ക്​ ധരിക്കാത്തതിന്​ നഗരപരിധിയിൽ ചൊവ്വാഴ്​ച 1,279 കേസുകളും കോവിഡ്​ നിയന്ത്രണ ലംഘനങ്ങൾക്ക്​ 718 കേസുകളും രജിസ്​റ്റർ ചെയ്​തതായി സിറ്റി പൊലീസ്​ മേധാവി എ.വി. ജോർജ്​ അറിയിച്ചു. അനാവശ്യയാത്ര നടത്തിയ 301 വാഹനങ്ങളും പിടിച്ചെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന്​ 10,444 ആളുകളെ പൊലീസ്​ താക്കീത്​ ചെയ്​തു​. സാമൂഹിക അകലം പാലിക്കാതെ വ്യാപാരം നടത്തിയ 113 കടകൾ അടപ്പിക്കുകയും ചെയ്തു​. പത്തുവയസ്സിനു​ താഴെ പ്രായമുള്ള കുട്ടികളുമായി വന്ന 20 രക്ഷിതാക്കൾക്കെതിരെ നിയമനടപടി സ്വീകരിച്ചു​. ബക്രീദിനോടനുബന്ധിച്ച്​ ഒരു ആഘോഷപരിപാടികളും നഗരപരിധിയിൽ അനുവദിക്കില്ല. കോഴിക്കോട്​ ബീച്ചുൾപ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക്​ പ്രവേശനമുണ്ടാവില്ലെന്നും പൊലീസ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.