ബാലുശ്ശേരിയുടെയും കോക്കല്ലൂരിൻെറയും താരങ്ങളായി പവിത്രയും സ്വാതി കൃഷ്ണയും (1200ൽ 1200 മാർക്ക്) ബാലുശ്ശേരി: ബാലുശ്ശേരിയുടെയും കോക്കല്ലൂരിൻെറയും താരങ്ങളായി പവിത്രയും സ്വാതി കൃഷ്ണയും. ബാലുശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറിയിലെ ജെ.ആർ. പവിത്രയും കോക്കല്ലൂർ ജി.എച്ച്.എസ്.എസിലെ സ്വാതി കൃഷ്ണയുമാണ് പ്ലസ് ടു പരീക്ഷയിൽ സയൻസ് ഗ്രൂപ്പിൽ 1200ൽ 1200 മാർക്ക് വാങ്ങി നാടിൻെറ അഭിമാനമായത്. പഠനത്തോടൊപ്പം സ്കൂളിലെ നാഷനൽ സർവിസ് സ്കീമിലും അംഗമായ പവിത്ര സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ അടിമണ്ണും മേൽമണ്ണും തമ്മിലുള്ള താരതമ്യ പഠനത്തിൽ സഹപാഠി വിസ്മയുമൊത്ത് പ്രബന്ധമവതരിപ്പിച്ച് പ്രശംസ നേടിയിട്ടുണ്ട്. മെഡിസിൻ പഠിക്കാൻ താൽപര്യമുള്ള പവിത്ര എൻട്രൻസ് പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണ്. നന്മണ്ട പൊയിൽതാഴം വടക്കയിൽ റിട്ട. ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥൻ രാജഗോപാലിൻെറയും പൂവമ്പായി സ്കൂൾ അധ്യാപിക ജ്യോതിയുടെയും മകളാണ്. സഹോദരി പാർവതി മംഗലാപുരത്ത് ബി.ഡി.എസ് നാലാം വർഷ വിദ്യാർഥിനിയാണ്. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്വാതി കൃഷ്ണക്ക് പഠനത്തോടൊപ്പം ഗണിതശാസ്ത്രത്തിലാണ് കമ്പം. കഴിഞ്ഞ സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്ര മേളയിൽ ജ്യോമെട്രിക്കൽ ചാർട്ട് അവതരിപ്പിച്ച് എ.ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. എൻട്രൻസ് പരീക്ഷ എഴുതാനുള്ള ഒരുക്കത്തിലാണ് സ്വാതി കൃഷ്ണയും. റിട്ട. അധ്യാപകൻ മൂലാട് പാറോപരിയാട്ട് പി.പി. ബാലൻെറയും അധ്യാപിക അനിതയുടെയും മകളാണ്. സഹോദരൻ അതുൽ കൃഷ്ണ ബി.ടെക് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.