വൃക്ക മാറ്റി വെക്കാൻ 11കാരൻ സഹായം തേടുന്നു

ബേപ്പൂർ : വൃക്ക മാറ്റി വെക്കാൻ 11 വയസ്സുകാരൻ ചികിത്സാ സഹായം തേടുന്നു. കോർപറേഷൻ 50ാം ഡിവിഷനിൽ നടുവട്ടം കുട്ടാടൻ വയലിൽ താമസിക്കുന്ന നടുക്കണ്ടി ബൈജുവിന്റെ മകൻ അലൻ കൃഷ്ണയാണ് ചികിത്സാസഹായം തേടുന്നത് . എട്ടു വർഷത്തോളമായി ചികിത്സയിലാണ്. അടിയന്തരമായി വൃക്ക മാറ്റിവെക്കലിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. സാമ്പത്തികമായി തകർന്ന കുടുംബം ചികിത്സക്ക് ഭീമമായ തുക കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ്. ഡിവിഷൻ കൗൺസിലർ കെ. കൃഷ്ണകുമാരി (ചെയർപേഴ്സൻ), മുരളി കക്കാടത്ത് (കൺ.), എം.കെ. അനിൽകുമാർ (ട്രഷ.) എന്നിവർ ഭാരവാഹികളായി അലൻ കൃഷ്ണ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. അക്കൗണ്ട് വിവരം. അലൻകൃഷ്ണ ചികിത്സ സഹായ കമ്മറ്റി .A/C NO : 852110110010227 BANK OF INDIA (IFSC)BKID0008521. BEYPORE BRANCH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.