ഉരുൾപൊട്ടൽ ഭീതിയിൽ മധുകുന്ന്: 11​ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

അനധികൃത ഖനനത്തിനെതിരെ നടപടിയില്ല കക്കട്ടിൽ: കുന്നുമ്മൽ, കുറ്റ്യാടി, പുറമേരി പഞ്ചായത്തുകളിൽ അതിർത്തി പങ്കിടുന്ന മധുകുന്ന് പ്രദേശം ഉരുൾപൊട്ടൽ ഭീതിയിൽ. നാട്ടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കലക്​ടറുടെ നിർദേശപ്രകാരം സ്ഥലത്തെത്തിയ കുന്നുമ്മൽ വില്ലേജ് ഓഫിസർ ഗീത, നാദാപുരം ഫയർ സ്​റ്റേഷൻ ഓഫിസർ വാസന്ത്, ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർമാരായ ഷൈജേഷ് മൊകേരി, പ്രബീഷ്, രതീഷ്, ജിത്ത് കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെ അവസ്ഥ വിലയിരുത്തി ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് അയച്ചിട്ടുണ്ട്. 11 കുടുംബങ്ങളെ ഇവിടെനിന്ന്​ മാറ്റിത്താമസിപ്പിച്ചു. ദുരന്തനിവാരണ സേന തയാറാക്കിയ ഭൂപടത്തിൽ ഉരുൾപൊട്ടലിന് ഏറെ സാധ്യതയുള്ളതായി രേഖപ്പെടുത്തിയ മധുകുന്ന് മലയിൽ കോവിഡ് സമയത്തുപോലും അനധികൃത ചെങ്കൽ ഖനനം നടന്നിരുന്നു. കുന്നിന് താഴെയുള്ള താമസക്കാരുടെ എതിർപ്പ് വകവെക്കാതെയാണ് യന്ത്രങ്ങൾ ഉപയോഗിച്ച് ഖനനം നടത്തിയത്. കഴിഞ്ഞ മഴക്കാലത്ത് കുന്നിടിഞ്ഞ് ഉണ്ടൻ ചാലിൽ ലക്ഷ്മിയുടെ വീട് തകർന്നിരുന്നു. ഖനനം താൽക്കാലികമായി കുറച്ചുകാലം നിർത്തിയെങ്കിലും വീണ്ടും തുടർന്നു. കുന്നുമ്മൽ, പുറമേരി കുറ്റ്യാടി, പഞ്ചായത്തുകളിലായി പത്ത് ച.കി.മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് മധുകുന്ന് മല. താഴ്​വരയിൽ നൂറുകണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്നുണ്ട്. ചെങ്കുത്തായ പാറക്കൂട്ടങ്ങൾ നിറഞ്ഞ കുന്നാണിത്. കുന്നി​ൻെറ ഏറ്റവും മുകൾഭാഗത്തെ കല്ല് മുറിച്ച ഗർത്തങ്ങളിൽ വെള്ളം നിറഞ്ഞുകിടക്കുകയാണ്. പഞ്ചായത്തി​ൻെറയോ റവന്യൂ വകുപ്പി​ൻെറയോ ജിയോളജി വകുപ്പി​ൻെറയോ ഒരു അനുമതിയുമില്ലാതെയാണ് ഖനനം. ഖനനം നടത്തുന്നവരുടെ പേരുവിവരങ്ങൾ െവച്ച് നിരവധി തവണ നാട്ടുകാർ പരാതി നൽകിയിട്ടും നടപടിയില്ല. ഇനി ഒരു കല്ല് മധുകുന്നിൽനിന്ന്​ ഇളക്കാൻ അനുവദിക്കില്ലെന്ന്​ സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT