കോഴിക്കോട്: സാക്ഷരത മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍സെക്കൻഡറി തുല്യത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പിഴയില്ലാതെ മേയ് 10വരെ രജിസ്റ്റർ ചെയ്യാം. ഏഴാംതരം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പത്താംതരം തുല്യത കോഴ്‌സിലേക്ക് അപേക്ഷിക്കാം. 17 വയസ്സ് പൂർത്തിയാകണം. ഉയര്‍ന്ന പ്രായപരിധിയില്ല. 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഹയര്‍ സെക്കൻഡറി തുല്യത കോഴ്‌സില്‍ ചേരാം. ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് ഗ്രൂപ്പുകളിലാണ് ഹയര്‍സെക്കൻഡറി തുല്യത കോഴ്‌സ് നടത്തുന്നത്. ഞായറാഴ്ചകളിലും പൊതുഅവധിദിനങ്ങളിലും നടത്തുന്ന സമ്പര്‍ക്ക പഠന ക്ലാസുകള്‍ വഴിയാണ് രണ്ടു കോഴ്‌സുകളും നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ നടത്തുന്ന തുല്യത കോഴ്‌സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വികസന/ തുടര്‍വിദ്യാകേന്ദ്രങ്ങളില്‍നിന്നും സിവില്‍ സ്റ്റേഷനിലെ ജില്ല സാക്ഷരത മിഷന്‍ ഓഫിസില്‍നിന്നും ലഭിക്കും. ഫോണ്‍: 04952370053. -------------- അധ്യാപക നിയമനം കോഴിക്കോട്: സാക്ഷരത മിഷന്‍ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കണക്ക് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അധ്യാപകരെ നിയമിക്കുന്നു. അതത് വിഷയത്തില്‍ ബിരുദവും ബി.എഡ് യോഗ്യതയുമുണ്ടാവണം. മണിക്കൂറിന് 175 രൂപയാണ് പ്രതിഫലം. തുല്യത കോഴ്‌സിന് സാക്ഷരത മിഷന്‍ തിരഞ്ഞെടുക്കുന്ന പഠനകേന്ദ്രങ്ങളില്‍ രണ്ടാം ശനി, ഞായര്‍, മറ്റ് പൊതു അവധിദിവസങ്ങളിലാണ് ക്ലാസുകള്‍. ഫോട്ടോ പതിച്ച ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം മേയ് അഞ്ചിനകം ജില്ല കോഓഡിനേറ്റര്‍, ജില്ല സാക്ഷരത മിഷന്‍, ജില്ല പഞ്ചായത്ത് ഭവന്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് -20 എന്ന വിലാസത്തില്‍ അപേക്ഷ എത്തിക്കണം. ---------------------- അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സൈക്കോസോഷ്യല്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്‍റ് കെയര്‍ ഹോം ഫോര്‍ മെന്‍റലി ഇല്‍ സ്ഥാപനങ്ങള്‍ക്ക് 2022-23 വര്‍ഷത്തെ ഗ്രാന്‍റ് അനുവദിക്കാൻ അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോര്‍മാറ്റില്‍ തയാറാക്കിയ അപേക്ഷയുടെ രണ്ട് പകര്‍പ്പുകൾ ജില്ല സാമൂഹികനീതി ഓഫിസ്, സിവില്‍സ്റ്റേഷന്‍, കോഴിക്കോട് -673020 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അവസാന തീയതി മേയ് പത്ത്. ഫോണ്‍: 0495 2371911. ........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.