ബാലുശ്ശേരി മണ്ഡലത്തിന് 10 കോടി

ബാലുശ്ശേരി: മണ്ഡലത്തിൽ 10 കോടിയുടെ വികസനപ്രവർത്തനങ്ങൾക്ക് ബജറ്റിൽ തുക വകയിരുത്തി. കൂട്ടാലിട അങ്ങാടി സൗന്ദര്യവത്കരണത്തിന് ഒരു കോടി രൂപയാണ് വകയിരുത്തിയത്. പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ രണ്ടു കോടി അനുവദിച്ചു. എകരൂൽ-കാക്കൂർ റോഡ് ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാൻ മൂന്നു കോടി ആദ്യഘട്ടമായി അനുവദിച്ചിട്ടുണ്ട്. മുണ്ടോത്ത്-കിഴക്കോട്ടുകടവ്-തെരുവത്തുകടവ് റോഡ് ആദ്യഘട്ടം നവീകരണത്തിന് മൂന്നു കോടി. പത്തോളം പൊതുമരാമത്ത് റോഡുകൾക്കും കരുവാറ്റക്കടവ് പാലത്തിനും ടോക്കൺ തുക ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. എയിംസ് സാധ്യത പരിഗണിച്ച് മണ്ഡലത്തിലെ എല്ലാ റോഡുകളും നവീകരിക്കാൻ പ്രത്യേക പദ്ധതി തയാറാക്കിവരുകയാണ്. നടുവണ്ണൂർ-വാകയാട്-മഞ്ഞപ്പാലം-വട്ടോളി ബസാർ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതി വർധിപ്പിച്ച് ഒരു ബൈപാസ് റോഡാക്കി മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അഡ്വ. സച്ചിൻ ദേവ് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.