കൊയിലാണ്ടി മണ്ഡലത്തിന് 10 കോടി

കൊയിലാണ്ടി: സംസ്ഥാന ബജറ്റിൽ മണ്ഡലത്തിൽ നാലു പദ്ധതികൾക്ക് 10 കോടി. കൊയിലാണ്ടി നഗരസഭയിലും പയ്യോളി നഗരസഭയിലും പുതിയ വാതക ശ്മശാനം നിർമിക്കാൻ രണ്ടു കോടി വീതം, കൊയിലാണ്ടി പൊലീസ് സ്റ്റേഷനു കെട്ടിടം നിര്‍മിക്കാൻ മൂന്നു കോടി, പയ്യോളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിനു കെട്ടിടം നിര്‍മിക്കാൻ മൂന്നു കോടി എന്നിങ്ങനെ അനുവദിച്ചു. 16 പ്രവൃത്തികൾക്ക് ടോക്കൺ തുകയും അനുവദിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം 2.50 കോടി, വെളിയന്നൂര്‍ ചെല്ലി സമഗ്ര നെല്‍കൃഷി വികസന പദ്ധതി 20 കോടി, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മെമ്മോറിയല്‍ സൗത്ത് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ നിര്‍മാണം 10 കോടി, കാട്ടിലപ്പീടിക-കണ്ണങ്കടവ്-കപ്പക്കടവ് റോഡ്‌ നവീകരണം നാലു കോടി, കൊയിലാണ്ടി നഗരസഭ-വലിയ മലയില്‍ വെറ്ററിനറി സര്‍വകലാശാലയുടെ ഉപകേന്ദ്രം സ്ഥാപിക്കൽ മൂന്നുകോടി, കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രി കെട്ടിടം നിർമാണം രണ്ടു കോടി എന്നിങ്ങനെ അനുവദിച്ചു. പന്തലായനി കോട്ടക്കുന്നില്‍ കാലടി സര്‍വകലാശാലയുടെ ഭാഗമായി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കല്‍ 10 കോടി, ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ കെട്ടിടം നിര്‍മാണം 3.50 കോടി, വന്മുഖം -കീഴൂര്‍ റോഡ് നവീകരണം നാലു കോടി, കാപ്പാട് -തുഷാരഗിരി അടിവാരം റോഡ് നവീകരണം (എസ്.എച്ച്68) അഞ്ചു കോടി എന്നിവയും അനുവദിച്ചു. കാപ്പാട് ടൂറിസം കേന്ദ്രം വികസനം രണ്ടുകോടി, കൊയിലാണ്ടി നെല്ല്യാടി പുഴയോരം ടൂറിസം പദ്ധതി രണ്ടു കോടി, കാപ്പാട്-കോട്ടക്കല്‍- ഇരിങ്ങൽ തീരദേശ ടൂറിസം കോറിഡോര്‍ പദ്ധതി 10 കോടി, കൊയിലാണ്ടി ഫയര്‍സ്റ്റേഷന്‍ കെട്ടിടം അഞ്ചുകോടി, കീഴൂര്‍ ഗവ.യു.പി സ്കൂള്‍ കെട്ടിടം നിര്‍മാണം മൂന്നു കോടി എന്നിവക്കും ടോക്കൺ തുക അനുവദിച്ചു. ശ്മശാനങ്ങൾ, പൊലീസ് സ്റ്റേഷൻ കെട്ടിടം പ്രവൃത്തികളുടെ എസ്റ്റിമേറ്റുകൾ തയാറാക്കി ഭരണാനുമതിയടക്കമുള്ള കാര്യങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.