ലാസ്​റ്റ്​ ഗ്രേഡ്​: റാങ്ക്​ പട്ടികയിലെ 10​ ശതമാനത്തിനുപോലും നിയമനമായില്ല

കോഴിക്കോട്​: പി.എസ്​.സിയുടെ ലാസ്​റ്റ്​ ഗ്രേഡ്​ സർവൻറ്​ റാങ്ക്​ പട്ടികയിലുൾപ്പെട്ടവർ നിയമനത്തിനായി കാത്തിരിപ്പ്​ തുടരുന്നു. 2018 ജൂൺ 30ന്​ പ്രസിദ്ധീകരിച്ച റാങ്ക്​ പട്ടികയിൽ നിന്ന്​ രണ്ടുവർഷത്തിലേറെ കഴിഞ്ഞിട്ടും പത്തു ശതമാനത്തിനുപോലും നിയമനമായിട്ടില്ല​. 46,285 പേരുള്ള മൊത്തം പട്ടികയിൽ 4,294 പേർക്കാണിതുവരെ നിയമനം ലഭിച്ചത്​. കോഴിക്കോട്​, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ്​ നിയമനം 400നു​ മുകളിലെത്തിയത്​. മുമ്പത്തെ പട്ടികയിൽ നിന്ന്​ 11,304 പേർക്ക്​ നിയമനം ലഭിച്ചപ്പോഴാണ്​ ഇൗ ദുഃസ്​ഥിതിയെന്നാണ്​ റാങ്ക്​ പട്ടികയിലുള്ളവർ​ പറയുന്നത​്​​. മുൻകാലങ്ങളിൽ സെക്ര​േട്ടറിയറ്റിലേക്കും അഡ്വക്കറ്റ്​ ജനറലി​ൻെറ ഒാഫിസിലേക്കുമടക്കം ലാസ്​റ്റ്​ ഗ്രേഡ്​ പട്ടികയിൽ നിന്നായിരുന്നു നിയമനം​. ഇത്​ നിർത്തി​െവച്ചതാണ്​ നിയമനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമെന്നാണ്​ പി.എസ്​.സി അധികൃതർ പറയുന്നത്​. ഏഴാം ക്ലാസ്​ യോഗ്യതയുള്ളവരുടെ റാങ്ക്​ ലിസ്​റ്റിൽ നിന്ന്​ നിയമിക്കുന്നതിനെക്കാൾ പത്താംതരം യോഗ്യതയുള്ളവരെ നിയമിക്കുന്നതാണ്​ നല്ലത്​ എന്നതാണ്​ സെക്ര േട്ടറിയറ്റിലേക്കും അഡ്വക്കറ്റ്​ ജനറലി​ൻെറ ഒാഫിസിലേക്കുമടക്കമുള്ള നിയമനങ്ങൾ ഒഴിവാക്കാൻ​ കാരണം​. എന്നാൽ ലാസ്​റ്റ്​ഗ്രേഡ്​ പട്ടികയിലുൾപ്പെട്ടവരിൽ 99 ശതമാനവും പത്താംക്ലാസ്​ യോഗ്യതയുള്ളവരാ​ണ്​. ഇൗ ഒാഫിസുകളിലേക്കുള്ള​ നിയമനത്തിന്​ പുതിയ വിജ്ഞാപനമിറക്കി പരീക്ഷ നടത്തുമെന്ന്​ പി.എസ്​.സി അറിയിച്ചിരുന്നു​െവങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാവാത്തതിനാൽ മുൻ രീതിയിൽ നിയമനം നടത്തണമെന്നാണ്​ ഉദ്യോഗാർഥികളുടെ ആവശ്യം. ജീവനക്കാരു​െട പുനർവിന്യാസം, ഒഴിവുകൾ പി.എസ്​.സിക്ക്​ റിപ്പോർട്ട്​ ​െചയ്യാതിരിക്കൽ, ​പ്രളയം, നിപ്പ, ഒാഖി, കോവിഡ്​ എന്നിവയെല്ലാം നിയമന നിരോധന സാഹചര്യമാണ്​ സൃഷ്​ടിക്കുന്ന​െതന്നും ആക്ഷേപമുണ്ട്​. അതിനിടെ ​ഒാഫിസുകളിൽ പുതുതായി സൃഷ്​ടിക്കപ്പെടുന്ന ലാസ്​റ്റ്​ ഗ്രേഡ്​ തസ്​തികകളിൽ ഒട്ടുമിക്കയിടത്തും കരാർ നിയമനവും കൂടിവരുകയാണ്​. 2021 ജൂൺ 30 വരെയാണ്​ ലാസ്​റ്റ്​ഗ്രേഡ്​ പട്ടികയുടെ കലാവധി. പട്ടിക റദ്ദാവുംമുമ്പ്​ മുൻകാലത്തെ പോ​െലയെങ്കിലും നിയമം നടത്തണമെന്നാണ്​ ​റാങ്ക്​ പട്ടികയിലുള്ളവർ പറയുന്നത്​. -കെ.ടി. വിബീഷ്​ inner box...... ജില്ല റാങ്ക്​ ലിസ്​റ്റിലുള്ളവർ നിയമനം ലഭിച്ചവർ തിരുവനന്തപുരം -5707 -442 കൊല്ലം -3969 -310 പത്തനംതിട്ട -2249 -203 ആലപ്പുഴ -2970 -257 കോട്ടയം -2311 -202 ഇടുക്കി -2352 -224 എറണാകുളം -3937 -397 തൃശ​ൂർ -3984 -373 പാലക്കാട്​ -4021 -334 മലപ്പുറം -3846 -402 കോഴിക്കോട്​ -4095 -453 വയനാട്​ -1780 -166 കണ്ണൂർ -3186 -299 കാസർകോട്​ -1878 -232 ആകെ -46,285 -4294

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.