കർണാടകയിൽ നേതൃമാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര നേതൃത്വം

അ​മി​ത് ഷാ ​എ​ത്തി​യ​ത് ചി​ല തീ​രു​മാ​ന​ങ്ങ​ളു​മാ​യെ​ന്ന് യെ​ദി​യൂ​ര​പ്പ ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബി.​ജെ.​പി സ​ർ​ക്കാ​റി​ൽ ബ​സ​വ​രാ​ജ് ബൊ​മ്മൈ​യെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റി​നി​ർ​ത്തി​ക്കൊ​ണ്ട് മ​ന്ത്രി​സ​ഭ​യി​ൽ സ​മ്പൂ​ർ​ണ അ​ഴി​ച്ചു​പ​ണി ന​ട​ത്തു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി കേ​ന്ദ്ര നേ​തൃ​ത്വം. ബ​സ​വ​രാ​ജ് ബൊ​മ്മൈ​യെ നീ​ക്കി​ല്ലെ​ന്നും നേ​തൃ​മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന ചോ​ദ്യം വെ​റും സാ​ങ്ക​ൽ​പി​ക​മാ​ണെ​ന്നും ക​ർ​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള ബി.​ജെ.​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ സി​ങ് പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​എ​ത്തി​യ​തോ​ടെ​യാ​ണ് ക​ർ​ണാ​ട​ക​യി​ൽ നേ​തൃ​മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ബ​സ​വ​രാ​ജ് ബൊ​മ്മൈ​യു​ടെ വ​സ​തി​യി​ലെ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം 2023 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​രു​ക്ക​ത്തി​നാ​യു​ള്ള ബി.​ജെ.​പി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അ​മി​ത് ഷാ ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മ​ന്ത്രി​സ​ഭ വി​ക​സ​നം സം​ബ​ന്ധി​ച്ചും വൈ​കാ​തെ അ​മി​ത് ഷാ ​തീ​രു​മാ​നം അ​റി​യി​ക്കു​മെ​ന്നാ​ണ് വി​വ​രം. മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റു​ന്ന പ്ര​ശ്നം ഉ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​നെ ബൊ​മ്മൈ നേ​രി​ടു​മെ​ന്ന് നേ​ര​ത്തേ​ത​ന്നെ അ​മി​ത് ഷാ ​പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും റ​വ​ന്യൂ മ​ന്ത്രി ആ​ർ. അ​ശോ​ക പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ബി.​ജെ.​പി​യു​ടെ സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​ൽ സ​ന്തോ​ഷ് പു​തി​യ ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ചി​ല മാ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് പ്ര​തി​ക​രി​ച്ച​തോ​ടെ​യാ​ണ് ബൊ​മ്മൈ​യെ മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​മു​യ​ർ​ന്ന​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.