ഡോ. ഹാരിസ് എം. കോവൂരിന് ഡബ്ല്യൂ.ബി.എ.എഫിന്റെ സീനിയർ സെനറ്റർ പദവി

യു.എ.ഇ: ‘വേൾഡ് ബിസിനസ് എയ്ഞ്ചേൽസ് ഇൻവെസ്റ്റ്മെന്റ് ഫോറം’ (ഡബ്ല്യൂ ബി എ എഫ്) ഇന്ത്യൻ പ്രതിനിധി സെനറ്റർ ഡോ. ഹാരിസ് എം. കോവൂരിനെ ഫോറത്തിന്റെ “സീനിയർ സെനറ്റർ” പദവിയിലേക്ക് തിരഞ്ഞെടുത്തു. ഈ വർഷത്തെ ബോർഡ് ഓഫ് ഡയറക്ടേഴ്സാണ് തെരഞ്ഞെടുത്തത്. ആഗോള നിക്ഷേപ-സംരംഭകത്വ രംഗത്ത് അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്ക് ലഭിച്ച വലിയ അംഗീകാരമായാണ് ഈ നേട്ടം.

യൂറോപ്പിലെ മൊണാക്കോയിൽ നടക്കുന്ന ഈ വർഷത്തെ ഗ്രാൻഡ് അസംബ്ലിയിൽ, ഡോ. ഹാരിസ് എം. കോവൂരിന് ഡബ്ല്യൂ ബി എ എഫ് ന്റെ ‘സീനിയർ സെനറ്റർ’ എന്ന ഉയർന്ന പദവി ഔദ്യോഗികമായി സമ്മാനിക്കും. ഡബ്ല്യൂ ബി എ എഫ് ന്റെ യു.എ.ഇ കൺട്രി ചെയർമാനായും ഡോ. ഹാരിസ് എം. കോവൂർ പ്രവർത്തിച്ചു വരുന്നു.

ഈ പുതിയ പദവി ലഭിക്കുന്നതോടെ, ആഗോള സ്റ്റാർട്ടപ്പ് നിക്ഷേപ നയരൂപവത്കരണ രംഗത്ത് ഡോ. ഹാരിസ് എം. കോവൂർ കൂടുതൽ ശക്തമായ പങ്കാളിത്തം വഹിക്കുകയും ഇന്ത്യയും യു.എ.ഇയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കിടയിലെ നിക്ഷേപ സഹകരണത്തിന് പുതിയ വഴികൾ തുറക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

ലോകമെമ്പാടും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും സാമൂഹിക നീതി ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സാമ്പത്തിക ഫോറമാണ് ഡബ്ല്യൂ ബി എ എഫ്.

ജി20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയുമായി അനുബന്ധ പങ്കാളിത്തമുള്ള ഈ സംഘടന, ആഗോള സാമ്പത്തിക വികസനത്തിന് നിർണായകമായ നയങ്ങൾ രൂപപ്പെടുത്തുന്നതിലും സ്റ്റാർട്ട് അപ്പ് നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും സജീവമായി ഇടപെടുന്നു. അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളിലായി ഫോറത്തിന്റെ കൺട്രി ഓഫിസുകൾ പ്രവർത്തിച്ചു വരുന്നു. ഐക്യ രാഷ്ട സഭയിൽ അഫിലിയേറ്റഡ് ആയ സംഘടന ആണ് ഡബ്ല്യൂ ബി എ എഫ്.

ലോകത്തിലെ വിവിധ രാജ്യങ്ങളിലായി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനും, സംരംഭകർക്ക് ധനസഹായവും മാർഗനിർദേശവും നൽകുന്നതിനും, നിക്ഷേപകരെയും സംരംഭകരെയും ബന്ധിപ്പിക്കുന്ന ഒരു ശക്തമായ പ്ലാറ്റ്ഫോമായി ഡബ്ല്യൂ ബി എ എഫ് പ്രവർത്തിച്ചുവരുന്നു. പ്രത്യേകിച്ച് യുവ സംരംഭകരെയും വനിത സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ അന്താരാഷ്ര ഫോറത്തിന്റെ പങ്ക് ശ്രദ്ധേയമാണ്. കോഴിക്കോട് ജില്ലയിലെ കോവൂർ സ്വദേശിയായ ഡോ. ഹാരിസ് എം. കോവൂർ, ഖദീജ–മുഹമ്മദ് കോയ ദമ്പതികളുടെ മകനാണ്.

Tags:    
News Summary - Dr. Harris M. Kovur appointed as Senior Senator of WBAF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.