എ​ളേ​റ്റി​ലി​ൽ ക​ളി​സ്ഥ​ല​ത്ത് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം ആ​റാം ക്ലാ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

കൊ​ടു​വ​ള്ളി: വീ​ടി​ന് സ​മീ​പം കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന വി​ദ്യാ​ർ​ഥി​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു. എ​ളേ​റ്റി​ൽ വ​ട്ടോ​ളി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ കോ​ട്ടോ​പ്പാ​റ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഹം​ദാ​ൻ (12) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹം​ദാ​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ ച​ളി​ക്കോ​ട് വേ​ങ്ങ​യു​ള്ള കു​ന്നു​മ്മ​ൽ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. പ​ത്തോ​ളം കു​ട്ടി​ക​ൾ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ, കാ​ട്ടി​ൽ നി​ന്നെ​ത്തി​യ പ​ന്നി പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. ഭ​യ​ന്നോ​ടു​ന്ന​തി​നി​ടെ ഹം​ദാ​നെ പ​ന്നി കു​ത്തി​വീ​ഴ്ത്തി. ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ കൈ​ക്കും കാ​ലി​നും ഒ​ടി​വു​ണ്ട്. ശ​രീ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ളു​മു​ണ്ട്.

എ​ളേ​റ്റി​ൽ ജി.​എം.​യു.​പി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം വ​ർ​ധി​ച്ചു​വ​രു​ന്ന​തി​ൽ നാ​ട്ടു​കാ​ർ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. സ​ന്ധ്യ​ക്കു​പോ​ലും കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.


Tags:    
News Summary - Sixth grader seriously injured in wild boar attack at Kalisthalam in Eletil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.