എ.ഐ വലിയ സാധ്യതകൾ തുറക്കുന്നു; ലക്ഷ്യബോധം പ്രധാനം -കമൽ ഹാസൻ

കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സർഗാത്മകതയുടെ അനന്തമായ വാതിലുകളാണ് തുറന്നിട്ടിരിക്കുന്നതെന്നും എന്നാൽ അവ ശരിയായ ലക്ഷ്യബോധത്തോടെ വേണം ഉപയോഗിക്കാനെന്നും കമൽഹാസൻ. കോഴിക്കോട് സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിങ് (എസ്.ഒ.എസ്) സംഘടിപ്പിച്ച മൂന്ന് ദിവസത്തെ തീവ്ര എ.ഐ ഫിലിം മേക്കിങ് ശിൽപശാല 'വേവ് 1.0' ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു കമൽഹാസൻ.

സാങ്കേതികവിദ്യയുടെ മുന്നിൽ മനസ്സിനെ എപ്പോഴും ജിജ്ഞാസയുള്ളതാക്കി വെക്കണം. ഒരു ചതുരത്തിനുള്ളിൽ മാത്രം ഒതുങ്ങുകയോ തളച്ചിടപ്പെടുകയോ ചെയ്യരുതെന്നും അദ്ദേഹം പുതുതലമുറയോട് ആഹ്വാനം ചെയ്തു. കോഴിക്കോട് കടപ്പുറത്തെ കെ.ടി.ഡി.സി കഫേ പോളിറ്റനിൽ നടന്ന ശിൽപശാല എ.ഐ ടൂളുകൾ പരിചയപ്പെടുത്തുന്നതിനപ്പുറം സിനിമയുടെ പ്രഫഷനൽ പൈപ്പ്‌ലൈനിലേക്ക് ഈ സാങ്കേതികവിദ്യയെ എങ്ങനെ ഫലപ്രദമായി സന്നിവേശിപ്പിക്കാം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എ.ഐ ഫിലിം പ്രൊഡക്ഷൻ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വരുൺ രമേഷ്, സജി ബി. നായർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

Tags:    
News Summary - AI opens up huge possibilities; sense of purpose is important - Kamal Haasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.