ബേപ്പൂർ: അനധികൃതമായി വിദേശമദ്യ വിൽപന നടത്തി്യ ബേപ്പൂർ സ്വദേശി ഗുരുക്കൾ കാവ് റോഡിന് പടിഞ്ഞാറുവശം താമസിക്കുന്ന കൊളത്തോടൻ വീട്ടിൽ ഉണ്ണിയെ(55) ബേപ്പൂർ പൊലീസ് അറസ്റ്റു ചെയതു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ ഇരട്ടച്ചിറ റോഡിനു സമീപംവെച്ച് 12 കുപ്പി വിദേശമദ്യം ഇരുചക്രവാഹനത്തിൽ വിൽപനക്കായി കൊണ്ടുപോകുന്നതിനിടെ പൊലീസിന്റെ വലയത്തിൽപെടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. പ്രതി നേരത്തേയും വിദേശമദ്യം വിൽപന നടത്തിയ കേസിൽ പൊലീസ് പിടിയിലായിട്ടുണ്ട്. പ്രധാനമായും ബേപ്പൂർ ഫിഷിങ് ഹാർബറിലെ അന്തർസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ബൈക്കിൽ കറങ്ങിയുള്ള അനധികൃത മദ്യവിൽപന. മീൻപിടിത്തത്തൊഴിലാളികളെ കേന്ദ്രീകരിച്ച് മദ്യം വ്യാപകമായി ബോട്ടുകളിലേക്ക് എത്തിച്ചുനൽകുന്ന വിവരം ബേപ്പൂർ പൊലീസിന് രഹസ്യമായി ലഭിച്ചിരുന്നു. ഇതേതുടർന്ന് പൊലീസ്, ബേപ്പൂർ ഫിഷിങ് ഹാർബറിൽ കുറച്ചുദിവസമായി നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. എസ്.ഐ സി. അബ്ദുൽ വഹാബ്, സി.പി.ഒമാരായ എം. വിപിൻ രാജ്, എം.എം. അഷ്റഫ്, മൊയ്തു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.