മോഹൻദാസ് മനത്താനത്തിനെ ആദരിച്ചു

കുരുവട്ടൂർ: പ്രദേശത്ത് ഭീതിപരത്തിയ പേപ്പട്ടിയെ സാഹസികമായി പിടിച്ചുകെട്ടിയ മോഹൻദാസ് മനത്താനത്തിനെ കുരുവട്ടൂർ സൗഹൃദ കൂട്ടായ്മ ആദരിച്ചു. അഞ്ചോളം പേരെ ആക്രമിച്ചതിനുശേഷം തന്‍റെ വീടിന്‍റെ പരിസരത്തെത്തിയ പേപ്പട്ടിയെ കീഴ്​പ്പെടുത്തി ആക്രമണം തടയുകയായിരുന്നു. മോഹൻദാസിനെയും സഹായിച്ച ഭാര്യ ഗീതയെയും കൂട്ടായ്മ ആദരിക്കാൻ തീരുമാനിച്ചത് പ്രദേശവാസികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എ.സരിത ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം.പി. ഷിനു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ എ.സരിത ഉപഹാര സമർപ്പണം നടത്തി. അഷ്റഫ് കുരുവട്ടൂർ, എം. വത്സൻ, ഭരതൻ നമ്പീശൻ, കെ.സി. ചന്തു, യു.ടി. ശ്രീധരൻ, മനോജ് കുമാർ മുതുവാട്ട് , കെ.കെ. ശ്രീജിത്ത്, രവി വെളുപ്പാൽ, സുജിത്ത് എസ്, നന്ദൻ എളോറ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.