തൊഴിലാളി സംഗമം

നാദാപുരം: മേയ് ദിനത്തിൽ എച്ച്.എം.എസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളിസംഗമവും 70 വയസ്സ് കഴിഞ്ഞ മുതിർന്ന കർഷക തൊഴിലാളികളെ ആദരിക്കുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. നാണു അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി കെ.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന തൊഴിലാളികളെ പൊന്നാടയണിയിച്ച് ആദരിച്ചു. ഇ.കെ. കുഞ്ഞിക്കണ്ണൻ, വത്സരാജ് മണലാട്ട്, ശ്രീജ പാലപ്പറമ്പത്ത്, കെ. ഭാസ്കരൻ, കെ. നാരായണൻ, വി.കെ. പവിത്രൻ, കെ.സി. വിനയകുമാർ, ഗംഗാധരൻ പാച്ചാക്കര, ടി. പ്രകാശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.