റിലീഫ് വിതരണം

നരിപ്പറ്റ: പഞ്ചായത്ത് മുസ്‍ലിം ലീഗ് ഓഫിസ് കെട്ടിടത്തിന്റെ വരുമാന വിഹിതം 'റിലീഫ് പ്രവർത്തനത്തിന് വിനിയോഗിക്കുക' എന്ന തീരുമാനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ഏഴു ശാഖകളിലെയും അർഹരായവർക്കുള്ള റിലീഫ് വിതരണവും പി.പി. അബ്ദുല്ല ഹാജി അനുസ്മരണവും നാദാപുരം മണ്ഡലം മുസ്‍ലിം ലീഗ് സെക്ര എം.പി. ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശാഖകൾക്കുള്ള വിഹിതം പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി.പി.എം. തങ്ങൾ കൈമാറി. കെ.എം. ഹമീദ്, എൻ. ഹമീദ് മാസ്റ്റർ, സി.പി. കുഞ്ഞബ്ദുല്ല, പാലോൽ കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.