ഡോ. പ്രമോദ് സുദര്‍ശന് വി.ടി.ഐ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ്

കോഴിക്കോട്: ഇന്ത്യയിലെ നട്ടെല്ല്​ ചികിത്സയുമായി ബന്ധപ്പെട്ട സര്‍ജന്മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സ്പൈന്‍ സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ വി.ടി.ഐ ഗോള്‍ഡ് മെഡലിന് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്‍റ്​ സ്പൈന്‍ സര്‍ജന്‍ ഡോ. പ്രമോദ് സുദര്‍ശന്‍ അര്‍ഹനായി. 'സ്‌കോളിയോസിസ് ഇന്‍ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി' എന്ന വിഷയത്തെ അധികരിച്ച് ഗവേഷണം നടത്തി പ്രസിദ്ധീകരിച്ച പേപ്പറിന്‍റെ പ്രസക്തിയും പ്രാധാന്യവും ഉള്‍ക്കൊണ്ടാണ് ഡോ. പ്രമോദ് സുദര്‍ശനെ വി.ടി.ഐ ഗോള്‍ഡ് മെഡലിനായി തിരഞ്ഞെടുത്തത്. 2023ല്‍ മെല്‍ബണില്‍ വെച്ച് നടക്കുന്ന കോണ്‍ഫറന്‍സില്‍ വെച്ച് അവാര്‍ഡ് കൈമാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.