കോഴിക്കോട്: റവന്യൂ ജീവനക്കാരുടെ കലോത്സവത്തിന് സമാപനം. സമാപന സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജീവനക്കാരെ സർക്കാർ യന്ത്രങ്ങളായി കാണുന്നില്ലെന്നും സൗഹൃദാന്തരീക്ഷത്തിൽ ജോലിചെയ്യാൻ കലോത്സവം പോലുള്ള പരിപാടികൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കണം. ഉദ്യോഗസ്ഥർക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാനുള്ള ഊർജം കല കായിക മേളകൾ പകരും. വ്യത്യസ്ത റാങ്കിലുള്ള ഉദ്യോഗസ്ഥർ ഒരാഴ്ചയായി ഒരുമിച്ച് പ്രവർത്തിച്ചു വരുകയാണ്. ഇതു സേവന രംഗത്തും പകർത്താനാവണമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരിക്കുശേഷം കലാകാരന്മാർക്ക് ലഭിച്ച മികച്ച അവസരമാണിതെന്നും വിജയികൾക്ക് അനുമോദനം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. വിജയികൾക്ക് ഉപഹാരം നൽകി. സിനിമാതാരം നിർമൽ പാലാഴി മുഖ്യാതിഥിയായി. സർക്കാർ ജീവനക്കാരുടെ വിവിധ യൂനിയൻ പ്രതിനിധികൾ സംസാരിച്ചു. ജില്ലയിലെ വിവിധ റവന്യൂ ഡിവിഷനുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. സബ് കലക്ടർ വി. ചെൽസാസിനി സ്വാഗതവും എ.ഡി.എം മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു. ആവേശമുയർത്തി അവസാനദിനവും കോഴിക്കോട്: ലാന്‍ഡ് റവന്യൂ വകുപ്പ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ജില്ല കലോത്സവത്തില്‍ ആവേശമുയർത്തി ലളിതഗാനം, പ്രസംഗം, മിമിക്രി, മോണോ ആക്ട് മത്സരങ്ങൾ. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ജോലി തിരക്കുകള്‍ക്കിടയിലും ഉള്ളിലുള്ള കലാവൈഭവം തുറന്നുകാട്ടുന്ന പ്രകടനമാണ് ഓരോ മത്സരാര്‍ഥിയും കാഴ്ചവെച്ചത്. ചിരിയെയും ഒപ്പം ചിന്തയെയും സ്വാധീനിക്കുന്ന പ്രകടനമാണ് വേദിയില്‍ അരങ്ങേറിയത്. സബ് കലക്ടര്‍ ഉള്‍പ്പെടെ വിവിധ സ്ഥാനങ്ങളിലുള്ള ജീവനക്കാരാണ് മത്സരത്തില്‍ മാറ്റുരക്കാന്‍ വേദിയിലെത്തിയത്. ലളിതഗാന മത്സരത്തോടെ ആരംഭിച്ച പരിപാടിയില്‍ പുരുഷ-വനിത വിഭാഗങ്ങളിലായി 23 പേര്‍ പങ്കെടുത്തു. ഡെപ്യൂട്ടി കലക്ടര്‍ കെ. ഹിമയും മത്സരത്തില്‍ പങ്കാളിയായി. വനിതാ വിഭാഗത്തില്‍ അനിതയും പുരുഷ വിഭാഗത്തില്‍ അജിത് കെ. ജെയിംസും ഒന്നാം സ്ഥാനം കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ എം. ജഹാഷ് അലി എ ഗ്രേഡ് നേടിയപ്പോള്‍ വനിത വിഭാഗത്തില്‍ കെ. ഷംന എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 'സോഷ്യല്‍ മീഡിയയുടെ സ്വാധീനം സമൂഹത്തില്‍' എന്ന വിഷയമാണ് പ്രസംഗ മത്സരത്തിന് നല്‍കിയത്. നരിക്കുനി വില്ലേജ് ഓഫിസര്‍ അനുപമരാജ് എ ഗ്രേഡ് നേടി. ടി. അബ്ദുൽ ജലീലാണ് പുരുഷവിഭാഗം പ്രസംഗ മത്സരത്തിലെ വിജയി. മിമിക്രിയിൽ സി.കെ. ജിതേഷാണ് പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വനിത വിഭാഗത്തില്‍ ആര്‍. ശ്രീദേവി എ ഗ്രേഡ് നേടി. രാവിലെ പത്ത് മണിമുതല്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി വൈകീട്ട് നാലു മണിയോടെയാണ് സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.