ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പയ്യോളി: ദേശീയപാതയിൽ പയ്യോളി ടൗണിന് വടക്ക് രണ്ടാം ഗേറ്റിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. അയനിക്കാട് ചൊറിയൻചാലിൽ താമസിക്കുന്ന തിക്കോടി പടിഞ്ഞാറെ കുന്നുമ്മൽ സുനീറാണ് (38) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. രണ്ടാം ഗേറ്റ് റോഡിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിച്ച സുനീർ സഞ്ചരിച്ച സ്കൂട്ടറിനെ ബുള്ളറ്റ് ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുനീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരിച്ചു. പിതാവ്: പരേതനായ അബ്ദുൽ കരീം. മാതാവ്: സഫിയ. ഭാര്യ: സമീറ. മക്കൾ: നിഹാൽ, ഫാത്തിമ. പടം സുനീർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.