ഉദുമ: റിട്ട. പ്രഥമാധ്യാപകൻ പൊയിനാച്ചിയിലെ (78) നിര്യാതനായി. കൊളത്തൂർ ഫസ്റ്റ് ഗവ. എൽ.പി സ്കൂളിൽ നിന്നാണ് ഇദ്ദേഹം വിരമിച്ചത്. കേരള ഗവ. ടീച്ചേഴ്‌സ് അസോസിയേഷൻ, കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ, സി.പി.എം തെക്കിൽ ലോക്കൽ കമ്മിറ്റി, കർഷകസംഘം ഉദുമ ഏരിയ കമ്മിറ്റി എന്നിവയിലും ചുമതല വഹിച്ചിരുന്നു. ഭാര്യ: വി. സരസ്വതിക്കുട്ടി (മുൻ അധ്യാപിക). മക്കൾ: പ്രദീപ്കുമാർ (ഖത്തർ), ദീപ (അധ്യാപിക, ചാച്ചാ യു.പി സ്കൂൾ, ചട്ടഞ്ചാൽ), ദിലീപ് (അസി. പ്രഫസർ, എൽ.ബി.എസ് എൻജിനീയറിങ് കോളജ്, പൂജപ്പുര, തിരുവനന്തപുരം). മരുമക്കൾ: രമ്യ കാപ്പാട് (അധ്യാപിക, ബേക്കൽ ഇൻറർനാഷനൽ സ്‌കൂൾ), വിജയകുമാർ (മുൻ സൈനിക ഉദ്യോഗസ്ഥൻ), ഡോ. സംഗീത (റിസർച് അസോസിയറ്റ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം). സഹോദരങ്ങൾ: കാർത്യായനിയമ്മ (കനകവളപ്പ്), കൃഷ്ണൻ നായർ (കോളോട്ട്), സരോജിനി (ബേപ്പ്), മാധവൻ നായർ (മുൻ അസി. രജിസ്ട്രാർ, ചിന്മയ കോളനി, വിദ്യാനഗർ), പരേതരായ രാഘവൻ നായർ, ലക്ഷ്മി. ഞായറാഴ്ച രാവിലെ എട്ടിന് ചട്ടഞ്ചാലിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനുശേഷം 10 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. Uduma E. Kunjambunayar (78)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.