പോസ്റ്റോഫിസ് ധർണ

താമരശ്ശേരി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് അറുതി വരുത്തുന്നതിന് അവയെ ക്ഷുദ്രജീവി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന കർഷകരുടെ ആവശ്യം നിരസിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ താമരശ്ശേരി പോസ്റ്റ് ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. താമരശ്ശേരി മേഖല സംയുക്ത കർഷകകൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ സി.കെ. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. താമരശ്ശേരി മേഖല സംയുക്ത കർഷകൂട്ടായ്മ കൺവീനർ പി.എം. അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. വി.കെ. മുഹമ്മദ് കുട്ടി മോൻ, എ.കെ. കുഞ്ഞിമരക്കാർ, കെ.എം. സെബാസ്റ്റ്യൻ, എം.എം. സലീം, പി.സി.എ. റഹീം മാസ്റ്റർ, വി.കെ. അഷ്റഫ് ,ജോൺസൺ ചാക്കാട്ടിൽ, പി.സി. മോയിൻകുട്ടി,സലീം പുല്ലടി, ജോസ് തുണ്ടത്തിൽ, ജോബി ഷ് ചുങ്കം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.