കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ജോസ് തോമസ് മാവറ രാജിവെച്ചു 

തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് തോമസ് മാവറ രാജിവെച്ചു. ഇടതുമുന്നണി ധാരണ പ്രകാരമാണ് എൽ.ജെ.ഡി പ്രതിനിധിയായ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞത്. പ്രസിഡൻറായിരുന്ന ലിന്റോ ജോസഫ് എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ജോസ് തോമസ് മാവറ പ്രസിഡൻറായത്. ലോക് താന്ത്രിക് ജനതാദൾ ദേശീയ സമിതി അംഗം വി.എം. തോമസ്, വിൽസൺ പുല്ലുവേലിൽ, ജിമ്മി ജോസ്, വി.വി. ജോൺ ടോമി, ജോർജ് മങ്കര, ജോളി പൈക്കാട്ട്, അരുൺ കീരിപടവിൽ, അഹമ്മദ് കുട്ടി എന്നിവർക്കൊപ്പമെത്തിയാണ് ജോസ് തോമസ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി നൽകിയത്. സി.പി.എമ്മിലെ ആദർശ് ജോസഫായിരിക്കും അടുത്ത പ്രസിഡൻറ്. കൂമ്പാറ വാർഡിൽനിന്ന് ഉപതെരഞ്ഞെടുപ്പിലാണ് ഇദ്ദേഹം വിജയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.