കോഴിക്കോട്: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ മീഡിയ അവാർഡ് ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ത്രീകളെ ബഹുമാനിക്കുന്നവരാണ് കേരളത്തിലുള്ളത്. രാത്രികാലങ്ങളിലടക്കം സ്‌ത്രീകൾ ഒറ്റയ്‌ക്ക് യാത്രചെയ്യുന്നു. സുരക്ഷ ലഭിക്കുമെന്ന് അവർക്ക് ഉറപ്പുള്ളതുകൊണ്ടാണിത്. ഈ സുരക്ഷ മറ്റു സംസ്ഥാനങ്ങളിൽ കാണില്ല. ഇക്കാര്യത്തിൽ കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. ടാഗോർ ഹാളിൽ നടന്ന പരിപാടിയിൽ എ.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഗോകുലം ഗോപാലൻ എന്നിവർ സംസാരിച്ചു. ഐക്കൺ ഓഫ് ദ അവാർഡ് ആർ. ശ്രീകണ്‌ഠൻ നായരും സർഗാത്മക പുരസ്‌കാരം സൂര്യ ടി.വി പ്രോഗ്രാം ഹെഡ് എസ്.ജെ. ക്ലെമന്‍റും ഏറ്റുവാങ്ങി. മികച്ച വാർത്ത അവതാരകയ്‌ക്കുള്ള പുരസ്‌കാരം 24 ന്യൂസിലെ സുജയ പാർവതിയും മികച്ച റിപ്പോർട്ടർമാർക്കുള്ള പുരസ്‌കാരങ്ങൾ മാതൃഭൂമി ന്യൂസിലെ കെ. മധുവും മനോരമ ന്യൂസിലെ ആഷാ ജാവേദും ഏറ്റുവാങ്ങി. രവീന്ദ്രൻ പൊയിലൂർ സ്വാഗതം പറഞ്ഞു. vj 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.