കോഴിക്കോട്: വിവിധ വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർമാണപ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല വികസന സമിതി യോഗം നിർദേശിച്ചു. ആവശ്യമുള്ളിടത്ത് കരാറുകാരെ പുനഃക്രമീകരിക്കാനും തീരുമാനിച്ചു. ജില്ലയിലെ വിവിധ നിർമാണപ്രവൃത്തികൾ യോഗം അവലോകനം ചെയ്തു. റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും നിർമാണം വേഗത്തിലാക്കണം. കുടിവെള്ളക്ഷാമം അനുഭവിക്കുന്ന മേഖലകളിൽ ഇത് പരിഹരിക്കാനുള്ള നടപടികൾ ത്വരിതഗതിയിലാക്കണം. മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള ഇടങ്ങളിൽ ഇത് തടയാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണം. വേനൽമഴയിൽ നാശനഷ്ടങ്ങളുണ്ടായവർക്ക് നഷ്ടപരിഹാരം ഉടൻതന്നെ നൽകണമെന്നും യോഗം നിർദേശിച്ചു. ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ എ. നവീൻ ജീവതാളം പദ്ധതിയുമായി ബന്ധപ്പെട്ട് പവർപോയൻറ് അവതരിപ്പിച്ചു. സർക്കാർ വകുപ്പുകളിൽ ഭിന്നശേഷിക്കാർക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നൽകുന്നത് സംബന്ധിച്ച് ജില്ല സാമൂഹികനീതി ഓഫിസർ അഷ്റഫ് കാവിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.