കോഴിക്കോട്: വെള്ളിയാഴ്ച രാത്രിയോടെ നഗരത്തിൽ പെയ്ത ശക്തമായ മഴയിലും ആഞ്ഞുവീശിയ കാറ്റിലും വ്യാപക നാശം. നിരവധിയിടങ്ങളിൽ മരം കടപുഴകി. മരം കടപുഴകി അഞ്ച് വീടുകൾക്കും നാശം സംഭവിച്ചു. കാനകാലയ ബാങ്ക്, കാരപ്പറമ്പ്, കാരന്തൂർ, മാങ്കാവ്, മലാപ്പറമ്പ് എന്നിവിടങ്ങളിലാണ് വീടുകൾക്ക് മുകളിൽ മരം കടപുഴകിയത്. ഇതിൽ കനകാലയ ബാങ്കിന് സമീപത്തെ വീടിന് മുകളിൽ മരം വീണതിൽ വീട്ടുകാർക്ക് പരിക്കുണ്ട്. മറ്റുള്ള സ്ഥലങ്ങളിൽ ആളുകൾക്ക് പരിക്കില്ല. എന്നാൽ, വീടുകൾക്ക് കേടുപാടുണ്ട്. മിന്നലിൽ മാങ്കാവിലെ വീടിനോട് ചേർന്നുള്ള തെങ്ങിന് തീപിടിച്ചതും പരിഭ്രാന്തി പരത്തി. അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്. ബീച്ച് റോഡ്, കോയ റോഡ്, മാനാഞ്ചിറ, പുതിയ നിരത്ത്, മലാപ്പറമ്പ്, വേങ്ങേരി, മാങ്കാവ്, കടലുണ്ടി, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലെല്ലാം മരം കടപുഴകി. റോഡിലേക്ക് വീണതടക്കമുള്ള മരങ്ങൾ ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ യൂനിറ്റുകളാണ് മുറിച്ചുമാറ്റിയത്. നാട്ടുകാരും രക്ഷാദൗത്യത്തിൽ പങ്കാളികളായി. ശക്തമായ മഴയിൽ നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. ആഞ്ഞുവീശിയ കാറ്റിൽ നഗരത്തിലെ കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ചവയടക്കം നിരവധി പരസ്യബോർഡുകൾ ഭീഷണിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.