തെളിനീരൊഴുകും നവകേരളം യോഗം

കോഴിക്കോട്​: ജലാശയങ്ങൾ ശുചീകരിക്കാനുള്ള തെളിനീരൊഴുകും നവകേരളം പദ്ധതി നടത്തിപ്പിനുള്ള ജില്ലതല കാമ്പയിൻ സെൽ യോഗം ചേർന്നു. ജനകീയ ശുചീകരണ യജ്ഞത്തിലൂടെ, മലിനീകരിക്കപ്പെട്ട ജലസ്രോതസ്സുകൾ ശുചീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സന്നദ്ധ സംഘടനകളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുക. മലിനീകരിക്കപ്പെട്ട ഇടങ്ങൾ കണ്ടെത്താനായി ജലനടത്തം സംഘടിപ്പിക്കും. ഇതിനായി എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി പോലെയുള്ള വിദ്യാർഥി സംഘടനകളെ ഉപയോഗപ്പെടുത്തും. ആളുകളിൽ ശുചീകരണ ശീലം വളർത്താനായി പ്രത്യേക കാമ്പയിനുകൾ സംഘടിപ്പിക്കും. ജലനടത്തവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ കാര്യങ്ങൾ ചർച്ച ചെയ്യാനും അനന്തര നടപടികൾ സ്വീകരിക്കാനുമായി ജലസഭ സംഘടിപ്പിക്കും. വാർഡ്തല ജലസമിതി അധ്യക്ഷന്റെ നേതൃത്വത്തിലായിരിക്കും ജലസഭ ചേരുന്നത്. ജൈവ, അജൈവ മാലിന്യങ്ങളെ തരംതിരിച്ച ശേഷം സുരക്ഷിത സംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിയെ ഏൽപിക്കും. ശുചിത്വ മിഷൻ അസി. കോഓഡിനേറ്റർ കെ.പി. രാധാകൃഷ്ണൻ, സി.ഡബ്ല്യു.ആർ.ഡി.എം ശാസ്ത്രജ്ഞ ഷിജി എന്നിവർ ക്ലാസുകൾ നയിച്ചു. ശുചിത്വ മിഷൻ കോഓഡിനേറ്റർ എ.ജി. ഇന്ദിര മോഡറേറ്ററായി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.