കോൺഗ്രസ് നേതാവ് പാമ്പുകടിയേറ്റ് മരിച്ചു

കാഞ്ഞങ്ങാട്: കോൽക്കളി പരിശീലനത്തിന് പോകുകയായിരുന്ന . ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പുല്ലൂർ കൊടവലം പട്ടർക്കണ്ടത്തെ വള്ളിവളപ്പിൽ എൻ. കുഞ്ഞിരാമനാണ് (57) മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് കൊടവലം അങ്കൺവാടി പരിസരത്ത് കോൽക്കളി പരിശീലനത്തിന് പോകുമ്പോഴാണ് വയലിന്റെ കരയിൽ പാമ്പിന്റെ കടിയേറ്റത്. കടിച്ച പാമ്പുമായി സുഹൃത്തുക്കൾ കുഞ്ഞിരാമനെ ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചു. ഐ.സി.യുവിൽ പ്രവേശിപ്പിക്കുമ്പോഴേക്കും മരണപ്പെട്ടു. പരേതരായ കുറുവാടൻ നാരായണൻ നായരുടെയും നിട്ടൂർ നാരായണിയുടെയും മകനാണ്. ഭാര്യ: ബാലാമണി. മക്കൾ: നിധീഷ്, നാനൂഷ്, നികേഷ്. മരുമക്കൾ: വീണ (കവ്വായി), ഇന്ദു കോട്ടപ്പാറ). സഹോദരി: ലത. kunhiraman -Nishana shakeebBM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.