കോഴിക്കോട്: മാമ്പഴക്കാലത്തിന്റെ മധുരിമയിൽ മാമ്പഴ പ്രദർശനം. കോഴിക്കോട് ഗാന്ധി പാർക്കിലാണ് പ്രദർശനം ഒരുക്കിയത്. കാലിക്കറ്റ് അഗ്രി ഹോർട്ടി കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് മുതലമടയിലെ കർഷകരാണ് വൈവധ്യമാർന്ന മാമ്പഴങ്ങളുമായി കാത്തിരിക്കുന്നത്. ഇടനിലക്കാരില്ലാതെ കായ്‌ഫലം നേരിട്ട് എത്തിക്കുകയും മാമ്പഴ വൈവിധ്യം പരിചയപ്പെടുത്തുകയുമാണ് പ്രദർശന ലക്ഷ്യം. തോത്താപ്പുരി, അൽഫോൻസ, മല്ലിക, റെഡ് ഡ്രാഗൺ, റെഡ് ക്വീൻ ഇനങ്ങൾക്ക് ആവശ്യകതയേറെയാണ്. കിലോക്ക് 60 മുതൽ 180 വരെ ആണ് വില. മേയ് ഒന്നിന് പൊതുജനങ്ങൾക്കായി മാമ്പഴത്തീറ്റ മത്സരവും ഒരുക്കിയിട്ടുണ്ട്. പലയിനം ഫലവൃക്ഷത്തൈകളും വിൽപനക്കുണ്ട്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. അഡ്വ. തോമസ് മാത്യു, സെക്രട്ടറി അജിത് കുരീത്തടം, പി. സുന്ദർദാസ്, അഡ്വ. എം. രാജൻ, ബി. ജയാനന്ദ്, മാമ്പഴ മേള കൺവീനർ സുന്ദർ രാജലു എന്നിവർ സംസാരിച്ചു. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനം. മേയ് നാലിന് മേള സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.