നിരവധി കേസുകളിൽ പ്രതിയായ യുവാവ് മംഗളൂരുവിൽ വെട്ടേറ്റു മരിച്ചു

മംഗളൂരു: പൊലീസ് റൗഡി പട്ടികയിൽ ഉൾപ്പെട്ട യുവാവ് വ്യാഴാഴ്ച രാത്രി മംഗളൂരുവിൽ വെട്ടേറ്റു മരിച്ചു. ഹൊയ്ഗെ ബസാറിലെ രാഹുൽ എന്ന കക്കെ രാഹുലാണ് (25) മംഗളൂരു പാണ്ഡേശ്വരം പൊലീസ് പരിധിയിൽ യെമ്മെക്കര ഗ്രൗണ്ട് പരിസരത്ത് കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിച്ച യുവാവിനെ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനെ അറിയിച്ചു. മൃതദേഹം മംഗളൂരു വെന്റ്​ലോക് ആശുപത്രിയിലേക്കു മാറ്റി. മംഗളൂരു സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാർ സംഭവസ്ഥലം സന്ദർശിച്ചു. രാഹുൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പാണ്ഡേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.