താൽക്കാലിക ജോലി ഒഴിവ്

തിരുവള്ളൂർ: ഗ്രാമപഞ്ചായത്ത് പരിധിയിലെ കെട്ടിടങ്ങളുടെ തറവിസ്തൃതിയും ഉപയോഗക്രമവും ഘടനയും പുനഃപരിശോധിച്ച് പഞ്ചായത്ത് രേഖയുമായി താരതമ്യം ചെയ്ത് വസ്തുനികുതി പുനർനിർണയിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ ഫീൽഡ് ജോലി ചെയ്യുന്നതിന് സിവിൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ ഉള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം അടുത്ത മാസം അഞ്ചിന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.