അഗ്നിരക്ഷസേന ഗൃഹസുരക്ഷ ക്ലാസ് സംഘടിപ്പിച്ചു

ആയഞ്ചേരി: വടകര അഗ്നിരക്ഷസേനയുടെ നേതൃത്വത്തിൽ ആയഞ്ചേരി പഞ്ചായത്തിലെ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾക്ക് അഗ്നിപ്രതിരോധവും ഗൃഹസുരക്ഷ ക്ലാസും സംഘടിപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഷിജു കൂത്താളി ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള ദിനങ്ങളിൽ വടകര നിലയത്തിന്റെ പരിധിയിൽ വരുന്ന 10 പഞ്ചായത്തുകളിലെയും രണ്ട് മുനിസിപ്പാലിറ്റിയിലെയും മുഴുവൻ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾക്കും ഗൃഹസുരക്ഷ ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.