അഴ​കൊടി ക്ഷേത്രോത്സവം നാളെ കൊടിയേറും

കോഴിക്കോട്​: മലബാർ ദേവസ്വം ബോർഡിനുകീഴിലെ അഴകൊടി ദേവീ മഹാക്ഷേത്ര ഉത്സവത്തിന്​ ശനിയാഴ്ച കൊടിയേറും. ഉത്സവ വിളംബരത്തിന്‍റെ ഭാഗമായി വൈകീട്ട്​ അഞ്ചിന്​ നടക്കുന്ന സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ്​ പ്രസിഡന്റ് എം.ആർ. മുരളി ഉദ്​ഘാടനം ചെയ്യുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മഹാദ്രവ്യകലശ ചടങ്ങുകൾ 25ന്​ തുടങ്ങിയിരുന്നു. തന്ത്രിമാരായ പാടേരി സുനിൽ നമ്പൂതിരി, പാതിരിശ്ശേരി മിഥുൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ്​ ചടങ്ങുകൾ നടത്തുന്നത്​. ഉത്സവം മേയ്​ ഏഴിന്​ ​ കൊടിയിറങ്ങും.​ എക്​സിക്യൂട്ടിവ്​ ഓഫിസർ വി. ബാബുരാജ്​, ചെയർമാൻ ടി. രാധാകൃഷ്​ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.