ഗുരുതര രോഗം ബാധിച്ചവർക്ക് കൈത്താങ്ങ്

കുന്ദമംഗലം: റമദാൻ റിലീഫിന്റെ ഭാഗമായി പഞ്ചായത്ത് വനിത ലീഗ് രണ്ടു വൃക്കയും തകരാറിലായ സഹോദരിക്ക് സാമ്പത്തിക സഹായം നൽകി. ശ്വാസകോശ രോഗികൾക്കുള്ള ബൈപാപ് മെഷീൻ, ഭക്ഷണ കിറ്റുകൾ എന്നിവയും നൽകി. നിയോജക മണ്ഡലം മുസ്‍ലിംലീഗ് ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. കൗലത്ത് അധ്യക്ഷത വഹിച്ചു. ജില്ല വനിത ലീഗ് ട്രഷറർ എ.പി. സഫിയ, സെക്രട്ടറി ടി.കെ. സീനത്ത്, പഞ്ചായത്ത് മുസ്‍ലിം ലീഗ് സെക്രട്ടറി ഒ. സലീം, രമേശൻ മാസ്റ്റർ, ഐ. മുഹമ്മദ് കോയ, എൻ.എം. യൂസുഫ്, ഇ.എം. സുബൈദ, കെ.കെ. സുബൈദ, സാഫിറ, ഷമീന വെള്ളക്കാട്ട്, ഫാത്തിമ ജസ്‍ലിൻ, സമീറ എന്നിവർ സംസാരിച്ചു. യു.സി. ബുഷ്റ സ്വാഗതവും ഷഹർബാൻ ഗഫൂർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.