ഓമശ്ശേരി: പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ താഴെ ഓമശ്ശേരി, കൂടത്തായി, വിന്നേഴ്സ് മുക്ക് എന്നിവിടങ്ങളിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ഇറച്ചിക്കടകൾ, മത്സ്യക്കടകൾ, അതിഥി തൊഴിലാളി കേന്ദ്രങ്ങൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി. മൂന്നു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഇറച്ചി തുറസ്സായ സ്ഥലത്ത് തൂക്കിയിട്ടതിനും ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനമില്ലാതെ വൃത്തിഹീന ചുറ്റുപാടിൽ പ്രവർത്തിച്ചതിനും നിയമനടപടികളുടെ ഭാഗമായി നോട്ടീസ് നൽകി. ഭക്ഷ്യ വിൽപനശാലകളിൽ ഉപയോഗിക്കുന്ന കുടിവെള്ളം അംഗീകൃത ലാബിൽ പരിശോധന നടത്തി ഗുണമേന്മ ഉറപ്പുവരുത്താൻ നിർദേശം നൽകി. 49 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ പുകയില നിയന്ത്രണ നിയമം ലംഘിച്ച സ്ഥാപന ഉടമകളിൽനിന്ന് 2000 രൂപ പിഴ ചുമത്തി. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. ഗണേശൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.ഒ. മഞ്ജുഷ, ജോൺസൺ ഫിലിപ്പോസ്, ടി. സജീർ എന്നിവർ നേതൃത്വം നൽകി. ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെ നിർദേശങ്ങളും നിയമങ്ങളും പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ബി. സായ്നാഥ് അറിയിച്ചു. -------------------- ചിത്രം: ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ നടന്ന പരിശോധന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.