മത്സ്യത്തൊഴിലാളി കുടുംബസംഗമം

കൊയിലാണ്ടി: മത്സ്യത്തൊഴിലാളികൾക്കു ലഭിച്ചു കൊണ്ടിരുന്ന മണ്ണെണ്ണ ക്വോട്ട നിർത്തലാക്കുകയും ലഭിക്കുന്ന മണ്ണെണ്ണക്ക് ദിനംപ്രതി വില കൂട്ടുകയും ചെയ്യുന്ന മോദി സർക്കാറിന്റെ നയത്തിനെതിരെ രാഷ്ട്രീയഭേദമെന്യേ മുഴുവൻ മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ വൈസ് പ്രസിഡൻറ് ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം അരയൻ കാവിൽ മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സംസ്ഥാന കൗൺസിൽ അംഗം എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.കെ. മോഹൻ ദാസ്, സി.എം. സുനിലേശൻ, ടി.വി. ദാമോദരൻ എന്നിവർ സംസാരിച്ചു. എ.പി. സുരേശൻ സ്വാഗതവും ജെഷിത കിഷോർ നന്ദിയും പറഞ്ഞു. പടം Koy 1 മത്സ്യത്തൊഴിലാളി യൂനിയൻ കുടുംബസംഗമം ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.