മിസ്‌രിയ കോളജ് റമദാൻ കാമ്പയിൻ സമാപിച്ചു

ആയഞ്ചേരി: മംഗലാട് നഫീസത്തുൽ . കാമ്പയിന്റെ ഭാഗമായി പഠന ക്ലാസുകൾ, ഓൺലൈൻ തജ്‌വീദ് ക്ലാസ് തുടങ്ങി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സമീപ പ്രദേശങ്ങളിലെ 48 മഹല്ലുകളിൽ നടന്ന പ്രഭാഷണ സദസ്സുകളിൽ നൂറുകണക്കിന് സ്ത്രീകൾ സംബന്ധിച്ചു. പ്രഭാഷണത്തിന് മിസ്‌രിയ കോളജ് വിദ്യാർഥിനികളായ ഹാദിയ അരൂർ, റഹീബ നിടുംബ്രമണ്ണ, ഷഹാന ഷെറിൻ മുയിപ്പോത്ത്, ജുസൈല തിരുവള്ളൂർ, സഫിയ കുനിങ്ങാട്, അസ്മിന കുളത്തൂർ, സഹല വിലാതപുരം, ദിൽഷാന കുറുമ്പയിൽ, ആസിഫ മംഗലാട്, റുമൈസ ബാനു പെരുവയൽ, സാബിഖ കുനിങ്ങാട്, സുമയ്യ മുതുവടത്തൂർ, മുഹ്‌ലിസ കാഞ്ഞിരാട് തറ, ഫാത്തിമ സഹല കടമേരി എന്നിവർ നേതൃത്വം നൽകി. ഓൺലൈൻ ഖുർആൻ തജ്‌വീദ് ക്ലാസിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും പഠിതാക്കൾ പങ്കെടുത്തു. തജ്‌വീദ് ക്ലാസിന് ഫാഹിമ ഹമീദ് താനിവയൽ, ഹാദിയ അരൂർ, ജുസൈല തിരുവള്ളൂർ, അസ്മിന കുളത്തൂർ, മുബീന കുനിങ്ങാട് എന്നിവർ നേതൃത്വം നൽകി. കാമ്പയിന്റെ ഭാഗമായി നൂറോളം കേന്ദ്രങ്ങളിൽ മിസ്‌രിയ വിദ്യാർഥിനികൾ റമദാൻ രാത്രി നമസ്കാരത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.