മുക്കം: അഗ്നിരക്ഷസേനക്ക് രാത്രികാല രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള സെർച്ച് ലൈറ്റുകൾ നൽകി. മുക്കം മെറ്റൽസ് ഉടമ ചന്ദനപറമ്പിൽ ഷറഫുദ്ദീനാണ് മുക്കം അഗ്നിരക്ഷസേനക്ക് രണ്ട് ലൈറ്റുകൾ സമ്മാനിച്ചത്. സ്റ്റേഷൻ ഓഫിസർ പി.ഐ. ഷംസുദ്ദീൻ അഗ്നിരക്ഷസേനക്കുവേണ്ടി ലൈറ്റുകൾ ഏറ്റുവാങ്ങി. അസി. സ്റ്റേഷൻ ഓഫിസർ എൻ. വിജയൻ, ഷിജു, നിലയത്തിലെ ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.