കുറ്റിക്കാട്ടൂർ: വെള്ളിപറമ്പിനടുത്ത് കീഴ്മാട് അങ്ങാടിയിൽ സ്റ്റേഷനറിക്കടക്ക് തീപിടിച്ച് നാശനഷ്ടം. അസീസിന്റെ ഉടമസ്ഥതയിലുള്ള 'മാമ്പുഴ സ്റ്റോർ' കടക്കാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രി കട പൂട്ടിപ്പോയപ്പോഴായിരുന്നു സംഭവം. പുകയും തീയും ശ്രദ്ധയിൽപെട്ടവർ വിവരം അറിയിക്കുകയായിരുന്നു. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. ഒരുവർഷം മുമ്പ് തുടങ്ങിയതാണ് മാമ്പുഴ സ്റ്റോർ. സമ്മേളന സ്ഥലങ്ങളിൽ തൊപ്പിയും തുണികളും മറ്റും വിറ്റ് ഉപജീവനം കഴിച്ച അസീസിന് കോവിഡ് കാലത്ത് തെരുവുകച്ചവടം ഇല്ലാതായതിനെത്തുടർന്ന് കുറ്റിക്കാട്ടൂർ സകാത് ആൻഡ് റിലീഫ് കമ്മിറ്റി കട സ്ഥാപിച്ചുനൽകുകയായിരുന്നു. കീഴ്മാട് സകാത്ത് കോളനിയിൽ താമസിക്കുന്ന രോഗി കൂടിയായ അസീസിനെ ആശ്രയിച്ചാണ് ഭാര്യയും മക്കളും കഴിഞ്ഞുകൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.