കോഴിക്കോട്: ചരിത്രം ഉചിതമായ രീതിയിൽ തലമുറയിൽ എത്തിക്കാനായില്ലെങ്കിൽ ജനാധിപത്യത്തിന് ഒരുപാട് വൈതരണികൾ നേരിടേണ്ടിവരുമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. എ.കെ. ശങ്കരമേനോൻ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരസ്കാരം കെ. രാമൻപിള്ള ഏറ്റുവാങ്ങി. രാഷ്ട്രീയത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് സർഗാത്മകശേഷിയുള്ള ന്യൂനപക്ഷമാണ്. ഇന്ത്യ പുരോഗതിയിലേക്ക് എത്താൻ വൈകിയത് എന്തുകൊണ്ടാണെന്ന് യുവതലമുറ പഠിക്കാൻ തയാറാകണം. പുതിയ തലമുറയ്ക്ക് പാഠമാണ് എ.കെ. ശങ്കരമേനോന്റെ ജീവിതമെന്നും ഗവർണർ പറഞ്ഞു. ജീവിതം സമരമാക്കിയ യഥാർഥ വിപ്ലവകാരിയായിരുന്നു എ.കെ. ശങ്കരമേനോനെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. അഡ്വ. ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ, എൻ.പി. ചെക്കുട്ടി, പി.കെ. കൃഷ്ണദാസ്, സുധ കാപ്പിൽ, കെ. ശരത്‌ലാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.